മണ്ണാര്‍ക്കാട്: ലഹരി വിരുദ്ധ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലഹരിക്കെതിരെ തൊഴിലാളി കവചം എന്ന മുദ്രാവാക്യമുയര്‍ത്തി സിഐടിയു മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റി നഗരത്തില്‍ മനുഷ്യ ചങ്ങല തീര്‍ത്തു.

പൊലീസ് സ്റ്റേഷന് മുന്നില്‍ നിന്നും ആരംഭിച്ച് ബ സ് സ്റ്റാന്റ് വരെ നീണ്ട മനുഷ്യചങ്ങലയില്‍ രണ്ടായിരത്തോളം പേര്‍ കണ്ണികളായി. മയക്കുമരുന്നിനെതിരെ പ്രതിജ്ഞയും എടുത്തു. പൊ തു സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എന്‍ എന്‍ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.

ജില്ലാ ജോയിന്റ് സെക്രട്ടറി പി മനോ മോഹനന്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ദാസന്‍, ഹക്കീം മണ്ണാര്‍ക്കാട്,കെ എന്‍ സുശീല തുടങ്ങിയവര്‍ സംസാരിച്ചു. ഡിവിഷന്‍ സെക്രട്ടറി കെ പി മസൂദ് സ്വാഗതവും ജില്ലാ കമ്മിറ്റി അം ഗം കെ കുമാരന്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!