മണ്ണാര്‍ക്കാട് : നഗരസഭയില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയു ള്ള ആയുര്‍വേദ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി കെട്ടിട നിര്‍മാ ണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.മുക്കണ്ണം പാലത്തിന് സമീപം നെല്ലിപ്പുഴയുടെ തീരത്ത് നഗരസഭയുടെ 23.75 സെന്റ് സ്ഥലത്താണ് ആശുപത്രി നിര്‍മിക്കുന്നത്.
ശിലാസ്ഥാപനം വികെ ശ്രീകണ്ഠന്‍ എംപി നിര്‍വ്വഹിച്ചു.നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ മുഖ്യാഥിതിയായിരുന്നു.നഗരസഭാ സ്ഥിരം സമിതി അ ധ്യക്ഷര്‍,കൗണ്‍സിലര്‍മാര്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധിക ള്‍,പൗരപ്രമുഖര്‍,നഗരസഭാ ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധി ച്ചു.നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കെ പ്രസീത സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഡോ .പിഎം ദിനേശന്‍ നന്ദിയും പറഞ്ഞു.
നിലവില്‍ ബസ് സ്റ്റാന്റിന് സമീപത്തെ കെട്ടിടത്തിന്റെ ഒന്നാം നി ലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ സ്ഥല പരിമിതയടക്ക മുള്ള പരാധീനതകള്‍ കണക്കിലെടുത്താണ് പുതിയ കെട്ടിടം നിര്‍ മിക്കുന്നത്.ബഹുനില കെട്ടിടമാണ് മുക്കണ്ണത്ത് ഉയരുക. താഴ ത്തെ നിലയിലാണ് പാര്‍ക്കിംഗ്.ഒന്നാം നിലയില്‍ സ്ത്രീകള്‍ക്കും പുരു ഷന്‍മാര്‍ക്കുമുള്ള പ്രത്യേക വാര്‍ഡുകള്‍,രോഗികള്‍ക്കുള്ള കാത്തി രിപ്പ്,പരിശോധനാ മുറികള്‍,ഫാര്‍മസി,സ്റ്റാഫ് റൂം,ശുചി മുറികള്‍ എന്നീ സൗകര്യങ്ങളുണ്ടാകും.റോഡില്‍ നിന്ന് രണ്ട് നിലകളിലേ ക്കും നേരിട്ട് പ്രവേശിക്കാനുള്ള സൗകര്യവും ഉണ്ടാ കും.1.95 കോടി രൂപയാണ് നിര്‍മാണ് ചെലവ് പ്രതീക്ഷിക്കുന്ന ത്.സര്‍ക്കാര്‍ ഏജന്‍ സിയായ സില്‍ക്കിനാണ് നിര്‍മാണ ചുമതല.