മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഗ്രൂപ്പ് പേഴ്‌സ ണല്‍ ആക്‌സിഡന്റ് ഇന്‍ഷ്വറന്‍സ് പദ്ധതി (ജി.പി.എ.ഐ.എസ്) 2023 ജനുവരി 1 മുതല്‍ 2023 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവാ യി.സര്‍ക്കാര്‍ ജീവനക്കാര്‍ 500 രൂപ, സ്വയംഭരണ സ്ഥാപനങ്ങളായ സര്‍വകലാശാല/പൊതുമേഖലാ/സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാര്‍ 500രൂപ + ജി.എസ്.ടി., കെ.എസ്.ആര്‍.ടി.സി ജീവനക്കാ ര്‍ 600 രൂപ + ജി.എസ്.ടി., കെ.എസ്.ഇ.ബി. ജീവനക്കാര്‍ 850 രൂപ + ജി.എസ്.ടി. എന്ന ക്രമത്തിലാണ് വാര്‍ഷിക പ്രീമിയം തുക അടച്ചുവരുന്നത്.
നിലവിലുള്ള പ്രീമിയം നിരക്കില്‍ വാഗ്ദത്ത തുക 10 ലക്ഷമായി തുടരും. ജി.എസ്.ടി ബാധകമായ സ്ഥാപനങ്ങള്‍ ആയത് ഒടുക്കേ ണ്ടതാണ്. ജി.പി.എ.ഐ.എസ് പദ്ധതി പ്രകാരമുള്ള പരിരക്ഷയ്ക്ക് ആത്മഹത്യ കേസുകള്‍ക്കും, മദ്യപിച്ചും, ലഹരി വസ്തുകളുടെ ഉപയോഗത്താലും ഉണ്ടാകുന്ന അപകടങ്ങള്‍ക്കും, നിയമം തെറ്റി ച്ചുണ്ടാകുന്ന അപകടങ്ങള്‍ക്കും അര്‍ഹതയുണ്ടായിരിക്കുന്നതല്ല.
ജീവനക്കാര്‍ എസ്.എല്‍.ഐ, ജി.ഐ.എസ്. പദ്ധതികളില്‍ അംഗത്വം നേടിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ട ചുമതല ബന്ധപ്പെട്ട ഡി.ഡി.ഒ. മാര്‍ക്കാണ്. എന്നാല്‍ എസ്.എല്‍.ആര്‍ വിഭാഗം ജീവനക്കാര്‍ക്കും, സര്‍ക്കാര്‍ സര്‍വീസിലുളള പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍ ക്കും എസ്.എല്‍.ഐ, ജി.ഐ.എസ് ബാധകമല്ലെങ്കിലും ജി.പി. എ.ഐ.എസ്. അംഗത്വത്തിന് അര്‍ഹതയുണ്ടായിരിക്കും.
2023 വര്‍ഷത്തേക്കുളള വാര്‍ഷിക പ്രീമിയം ഡ്രായിംഗ് ആന്‍ഡ് ഡിസ്ബഴ്സിംഗ് ഓഫീസര്‍ അല്ലെങ്കില്‍ ശമ്പള വിതരണ ഉദ്യോഗസ്ഥന്‍ 2022 നവംബര്‍ മാസത്തിലെ ശമ്പളത്തില്‍ നിന്നും കിഴിവ് നടത്തി ഡിസംബര്‍ 31-നകം ഇന്‍ഷ്വറന്‍സ് ആന്‍ഡ് പെന്‍ഷന്‍ ഫണ്ടിന് കീഴില്‍ *8011-00-105-89-ഗ്രൂപ്പ് പേര്‍സണല്‍ ആക്സിഡന്റ് ഇന്‍ഷ്വറന്‍സ് പദ്ധതി’ എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടയ്ക്കണം. അന്യത്ര സേവനത്തിലുളള ജീവനക്കാരും, സസ്പെന്‍ഷനിലുളളവരും, ശൂന്യവേതനാവധിയില്‍ പ്രവേശിച്ചതിനാലോ മറ്റെന്തെങ്കിലും കാരണത്താലോ ശമ്പളം ലഭിക്കാത്ത ജീവനക്കാരും 2023 വര്‍ഷത്തേയ്ക്കുള്ള വാര്‍ഷികപ്രീമിയം ഡിസംബര്‍ 31നകം നേരിട്ട് ഇന്‍ഷ്വറന്‍സ് ആന്‍ഡ് പെന്‍ഷന്‍ ഫണ്ടിന് കീഴില്‍ ‘8011-00-105-89 ഗ്രൂപ്പ് പേര്‍സണ്‍ അക്സിഡന്റ് ഇന്‍ഷ്വറന്‍സ് പദ്ധതി’ എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ അടയ്ക്കണം.
ശൂന്യവേതനാവധിയിലുളളവര്‍, അന്യത്ര സേവനത്തിലുളളവര്‍, മറ്റ് ഏതെങ്കിലും രീതിയില്‍ അവധിയിലുളളവര്‍, പേ-സ്ലിപ്പ് ലഭിക്കാത്ത കാരണത്താല്‍ ശമ്പളം ലഭിക്കാത്തവര്‍, മറ്റെന്തെങ്കിലും കാരണത്താ ല്‍ ശമ്പളം ലഭിക്കാത്തവര്‍ എന്നീ ജീവനക്കാര്‍ ഒഴികെയുള്ള മറ്റെല്ലാ ജീവനക്കാരെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇന്‍ഷ്വറന്‍സ് പുതുക്കാതിരിക്കുന്നതുമൂലം ഉണ്ടാകുന്ന ബാധ്യത ഡ്രോയിംഗ് ആന്‍ ഡ് ഡിസ്ബഴ്സിംഗ് ഉദ്യോഗസ്ഥര്‍/സെല്‍ഫ് ഡ്രോയിംഗ് ഉദ്യോഗസ്ഥര്‍/ ചെക്ക് ഇഷ്യയിംഗ് ഉദ്യോഗസ്ഥര്‍/ജീവനക്കാരുടെ ശമ്പളം പിന്‍വലി ക്കുവാനും നല്‍കുവാനും അധികാരപ്പെട്ടിട്ടുളള ഉദ്യോഗസ്ഥര്‍ എന്നിവരുടെ മേല്‍ വ്യക്തിപരമായി നിക്ഷിപ്തമാണ്.