മണ്ണാര്‍ക്കാട്: ലോകകപ്പ് ഫുട്‌ബോള്‍ ആരവങ്ങളുമായി കേരള സ്‌കൂ ള്‍ ടീച്ചേര്‍സ് യൂണിയന്‍ മണ്ണാര്‍ക്കാട് ഉപജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്‌കൂള്‍ പ്രീമിയര്‍ ലീഗ് സമാപിച്ചു.യു.പി, എച്ച് എസ് ,എച്ച് എസ് എസ് വിഭാഗങ്ങളിലായി 37 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റില്‍ ഡി ബി എച്ച് എസ് തച്ചമ്പാറ ടീം ഹയര്‍ സെക്കന്ററി വിഭാഗം ചാമ്പ്യ ന്‍മാരായി.ജി. എച്ച് എസ് എസ് പൊറ്റശ്ശേരി റണ്ണറപ്പായി.എച്ച് എസ് വിഭാഗം മത്സരത്തില്‍ എം.ഇ.എസ് എച്ച് എസും,യു പി വിഭാഗത്തില്‍ ജി.എച്ച്എസ് എസ് നെച്ചുള്ളിയും ചാമ്പ്യന്മാരായി. കെ.എ.എച്ച്.എ സ്.എസ് കോട്ടോപ്പാടവും, ജി.ഒ.എച്ച് എസ് എസ് എടത്തനാട്ടുകര യും യഥാക്രമം റണ്ണറപ്പായി.

സമാപന സമ്മേളനം മുന്‍സിപ്പല്‍ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്, ജില്ലാ പ്രസിഡണ്ട് സിദ്ധീഖ് പാറോക്കോട്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ടി.എ സലാം,മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് ഷമീര്‍ പഴേരി ,സെക്രട്ടറി മുനീര്‍ താളിയില്‍, ട്രഷറര്‍ ഷറഫുദ്ധീന്‍, അസീസ് പച്ചീരി, കെ.പി.എ സലിം , പി.അന്‍വര്‍ സാ ദത്ത്, കെ എ മനാഫ്, സലീം നാലകത്ത്, കെ.ജി മണികണ്ഠന്‍,ടി.പി മന്‍സൂര്‍, കെ.എം മുസ്തഫ, സി.കെ റിയാസ്, പി.ഹംസ, ഷമീര്‍ മണലടി, പി.കെ നൗഷാദ്, എ.ജലീല്‍, ഇ അബ്ദുല്‍ സമദ്, ഇ അസ്‌ ക്കര്‍, ഷഫീര്‍, നഫാഹ് , റിയാസ്, സിദാന്‍ സിദ്ധീഖ് പ്രസംഗിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!