അലനല്ലൂര്‍: സമാധാനം കെടുത്തുന്ന ലഹരിക്കെതിരെ സമൂഹം ഒ ന്നിക്കണമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന സമ്മേ ളനത്തിന്റെ ഭാഗമായുള്ള എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം പ്രച രണ സമ്മേളനം ആവശ്യപ്പെട്ടു.സംസ്ഥാന വൈസ് പ്രസിഡണ്ട് ഉണ്ണീ ന്‍ കുട്ടി മൗലവി ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ സമൂല നാശ ത്തിന് കാരണമാകുന്ന ലഹരി നമ്മുടെ കൂട്ടായ ശ്രമത്തിലൂടെ മാത്ര മേ ഇല്ലായ്മ ചെയ്യാന്‍ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. എട ത്തനാട്ടുകര നോര്‍ത്ത് മണ്ഡലം പ്രസിഡണ്ട് കാപ്പില്‍ മൂസ ഹാജി അധ്യക്ഷനായി.സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.ഹുസൈന്‍ മടവൂര്‍ മുഖ്യാതിഥിയായി. ‘അധാര്‍മികത പുരോഗമനമല്ല’ എന്ന പ്ര മേയത്തില്‍ പട്ടാമ്പിയില്‍ വെച്ച് നടത്തുന്ന വിദ്യാര്‍ത്ഥി സമ്മേളന ത്തിന്റെ പോസ്റ്റര്‍ പ്രകാശനം അദ്ദേഹം നിര്‍വ്വഹിച്ചു.
കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടി മുഖ്യ പ്രഭാഷണം നടത്തി.കെ എന്‍ എം എടത്തനാട്ടുകര നോര്‍ത്ത് മ ണ്ഡലം സെക്രട്ടറി പി പി സുബൈര്‍ മാസ്റ്റര്‍,ജോയിന്റ് സെക്രട്ടറി സി. യുസുഫ് ഹാജി സംസാരിച്ചു.സമ്മേളനത്തിന്റെ ഭാഗമായി മണ്ഡലത്തിലെ എല്ലാ ശാഖകളിലും ലഹരി വിരുദ്ധ കുടുംബ സംഗമങ്ങളും പൊതു പ്രഭാഷണങ്ങള്‍, സുഹൃദ് സംഗമം, യുവജന സംഗമം, മഹല്ല് തോറും മദ്റസകളില്‍ കളിച്ചങ്ങാടം ബാലസമ്മേള നം, വിദ്യാര്‍ത്ഥി സമ്മേളനം, വനിതാ സമ്മേളനം ലഘുലേഖ വിത രണം, സ്റ്റാറ്റസ് വീഡിയോസ്, സന്ദേശദിനം എന്നിവ സംഘടിപ്പിക്കും.
കേരള ജംഇയ്യത്തുല്‍ ഉലമ മെമ്പര്‍ പി. ഉസ്മാന്‍ മിശ്കാത്തി, കെ.എന്‍ എം എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം ജോയിന്റ് സെക്രട്ടറി കാ പ്പില്‍ നാസര്‍, ഐ.എസ് എം പാലക്കാട് ജില്ലാ സെക്രട്ടറി അക്ബര്‍ സ്വലാഹി,എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം പ്രസിഡണ്ട് വി.സി. ഷൗക്കത്തലി, എം എസ് എം പാലക്കാട് ജില്ലാ പ്രസിഡണ്ട് നബീല്‍ ശറഫി എന്നിവര്‍ നേതൃത്വം നല്‍കി.