കോട്ടോപ്പാടം: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും ആത്മ പാലക്കാടും കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് കൃഷിഭവനും സംയു ക്തമായി കര്‍ഷകര്‍ക്കായി ശീതകാല പച്ചക്കറികള്‍, കൃഷിരീതിക ളും പരിപാലനവും എന്ന വിഷയത്തില്‍ പ്രാപ്തി വികസന പരിശീലന പരിപാടി സംഘടിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീ ന ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് ഹാളില്‍ നടന്ന പരിശീലന പരിപാ ടിയില്‍ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പാറയില്‍ മുഹമ്മ ദാലി അധ്യക്ഷനായി.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് കൃഷി ഉപഡ യറക്ടര്‍ ടി കെ ഷാജന്‍ വിശദീകരണം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ റജീന കോഴിശ്ശേരി,പഞ്ചായത്ത് അംഗം കെ വിനീത,പട്ടാമ്പി ആര്‍എ റിസര്‍ച്ച് സെന്റര്‍ പ്രൊഫ.ഡോ രശ്മി ക്ലാസ്സെടുത്തു.കൃഷി ഓഫീസര്‍ രമ്യ ചന്ദ്ര,ആത്മ ഒര്‍ഗനൈസര്‍ എസ് അനസൂയ എന്നിവര്‍ സംസാരിച്ചു.പരിശീലനത്തില്‍ പങ്കെടുത്ത കര്‍ ഷകര്‍ക്ക് കാബേജ്,കോളിഫ്‌ളവര്‍ പച്ചക്കറി തൈകള്‍ വിതരണം ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!