അഗളി:ജെ.സി.ബി പ്രവൃത്തി നടന്ന് കൊണ്ടിരിക്കെ മണ്ണിനടയിൽ പെട്ട ക്ലീനർ മരണപ്പെട്ടു.പാലക്കാട് നെൻമാറ കാവശേരി സ്വദേശി സന്ദീബ്(34)ആണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരുടെ സമയോചി തമായ ഇടപെടലിൽ ഏറെ പ്രായസപ്പെട്ട് പുറത്ത് എടുത്തിരുന്നു.30 മിനുറ്റോളം മണ്ണിൽ അകപ്പെടുകയായിരുന്നു. ഇന്ന് വൈകുന്നേരം നാലോടെ താവളം ത്താണ് സംഭവം.കുടി വെള്ളപൈപ്പിടാൻ റോ ഡിനോട് ചേർന്ന് ചാലുകീറുകയായിരുന്നു ജെ.സി.ബി. മണ്ണ് നീക്കു ന്നതിനിടെ അബദ്ധത്തിൽ മുകളിൽ നിന്ന്മണ്ണിടിഞ്ഞ് വീഴുക യായിരുന്നു.