അലനല്ലൂര്‍: മനുഷ്യസമൂഹത്തിന് അപമാനമായ നരബലിയും മന്ത്ര വാദവും പോലെയുള്ള ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ ജാതി മത ഭേദമന്യേ ജനകീയ കൂട്ടായ്മകള്‍ രൂപീകരിക്കണമെന്ന് കെ.എന്‍.എം. എടത്തനാട്ടുകര മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.മതത്തെ മറയാ ക്കി നടത്തപ്പെടുന്ന തട്ടിപ്പുകളെ തടയാന്‍, കുറ്റമറ്റ നിയമം ആവിഷ് കരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധതകാണിക്കണം.ലഹരി വിമുക്ത സമൂ ഹത്തിനായി ജാഗ്രത സദസ്സുകളും ബോധവത്കരണവും ഫലപ്രദമാ യി നടപ്പില്‍ വരുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ വിദഗ്ദ്ധ സമിതി തയ്യാറാക്ക ണം.ലഹരികച്ചവടക്കാരെ മാതൃകാപരമായി ശിക്ഷിക്കാനുള്ള നിയ മ നിര്‍മ്മാണം നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
നിര്‍ഭയത്വമാണ് മതം; അഭിമാനമാണ് മതേതരത്വം എന്ന പ്രമേയ ത്തിലാണ് സമ്മേളനം നടത്തിയത്.ലഹരിക്കെതിരെ സമ്മേളനത്തി ല്‍ സംഘടിപ്പിച്ച സാമൂഹ്യ പ്രതിജ്ഞയില്‍ പങ്കെടുത്ത യുവാക്കളു ടെയും കുട്ടികളുടെയും സ്ത്രീകളുടെയും സാന്നിധ്യം ശ്രദ്ധേയമാ യി.
ഡിസംബര്‍ അവസാനവാരം കോഴിക്കോട് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായി കെ. എന്‍.എം. എടത്തനാട്ടുകര സൗത്ത് മണ്ഡലം സമിതി സംഘടിപ്പിച്ച സമ്മേളനം കെ.എന്‍.എം. സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ഉണ്ണീന്‍ കുട്ടി മൗലവി ഉദ്ഘാടനം ചെയ്തു.കെ.എന്‍.എം. മണ്ഡലം സെക്രട്ടറി ഇ.അബ്ദുറഹ്മാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.ദഅവ വിംഗ് ചെയര്‍മാന്‍ കെ.സക്കീര്‍ ഹുസൈന്‍ അന്‍സാരി ലഹരിവിരുദ്ധ പ്രതിജ്ഞക്ക് നേതൃത്വം നല്‍കി.ജാമിഅ: നദവിയ്യ ഡയറക്ടര്‍ ആദില്‍ അത്വീഫ് സ്വലാഹി പ്രമേയ വിശദീകരണം നടത്തി.ഹാഫിള് ഉനൈസ് പാപ്പിനിശ്ശേരി മുഖ്യപ്രഭാഷണം നടത്തി.വിവിധ സംഘടന കളെ പ്രതിനിധീകരിച്ച് കളത്തില്‍ അബ്ദുള്ള (മുസ്ലിം ലീഗ്), കെ.എ. സുദര്‍ശന കുമാര്‍ (സി.പി.ഐ.എം.), കെ. വേണുഗോപാല്‍ മാസ്റ്റര്‍ (കോണ്‍ഗ്രസ്), കെ. രവികുമാര്‍ (സി.പി.ഐ),വി.ഷൗക്കത്തലി അന്‍സാരി (ഐ.എസ്.എം),കെ. മഅറൂഫ് സ്വലാഹി (എം.എസ്.എം) തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.പ്രോഗ്രാം കണ്‍വീനര്‍ ഹംസ കള്ളിവളപ്പില്‍, പബ്ലിസിറ്റി കണ്‍വീനര്‍ പി.മുസ്തഫ മാസ്റ്റര്‍ സംസാരി ച്ചു.