അലനല്ലൂര്‍: ഒരു കുടുംബത്തിലെ പത്തും പേര്‍ക്കും സര്‍ക്കാര്‍ ജോലി ലഭിച്ചത് നാടിന് അഭിമാനമായി.എടത്തനാട്ടുകര വട്ടമണ്ണപ്പുരം എം.ഇ.എസ് ആശുപത്രിപടിയിലെ മുന്‍ മരംലോഡിംങ് തൊഴിലാ ളിയായ പോത്തുകാടന്‍ സൈതാലി ആമിന ദമ്പതികളുടെ അഞ്ച് മക്കള്‍ക്കും മരുമക്കള്‍ക്കുമാണ് സര്‍ക്കാര്‍ ജോലിയുള്ളത്. നാലാമ ത്തെ മകന്റെ ഭാര്യ സി.എം ബാസിമ സര്‍ക്കാര്‍ ജോലിയില്‍ പ്രവേ ശിച്ചതോടെയാണ് ഈ കുടുംബം അപൂര്‍വ്വ നേട്ടം കൈവരിച്ചത്. ഇതാദ്യമായാണ് എടത്തനാട്ടുകരയിലെ ഒരു വീട്ടില്‍നിന്നും ഇത്രയും പേര്‍ പി.എസ്.സി വഴി സര്‍ക്കാര്‍ സര്‍വീസില്‍ പ്രശേിക്കുന്നത്. അബ്ദുറഹിമാന്‍,അബ്ദുസ്സലാം,എ.സീനത്ത് എന്നിവര്‍ 2001ല്‍ ഒരേ പി.എസ്.സി ലിസ്റ്റില്‍ നിന്നും ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്കുമാരായി ജോലിയില്‍ പ്രവേശിച്ചത് നാട്ടുകാര്‍ക്ക് വലിയ പ്രചോദനമായിരുന്നു.

സൈതാലിയുടെ മൂത്ത മകന്‍ മുഹമ്മദാലി 30 വര്‍ഷം മുന്‍പ് വില്‍ പ്പന നികുതി വകുപ്പില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. ഇപ്പോ ള്‍ ജി.എസ്.ടി വകുപ്പില്‍ ഡെപ്യൂട്ടി കമ്മീഷണറായി മലപ്പുറത്ത് ജോലി ചെയ്യുന്നു. ഭാര്യ എ.സീനത്ത് എടത്തനാട്ടുകര ഗവ.ഓറിയ ന്റല്‍ ഹൈസ്‌കൂള്‍ അധ്യാപികയാണ്. രണ്ടാമത്തെ മകന്‍ അബ്ദുറ ഹിമാന്‍ റവന്യൂ വകുപ്പില്‍ ഡെപ്യൂട്ടി തഹസില്‍ദാരായി മണ്ണാര്‍ക്കാ ട് താലൂക്ക് ഓഫീസിലും ഭാര്യ ടി.ഷഫ്ന അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സീനിയര്‍ ക്ലാര്‍ക്കായും ജോലി ചെയ്യുന്നു.മൂന്നാമത്തെ മകന്‍ അബ്ദുസ്സലാം എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹൈസ്‌കൂളി ല്‍ അധ്യാപകനും ഭാര്യ ടി.ഷംന അലനല്ലൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വി.എച്ച്.എസ്.സി വിഭാഗത്തില്‍ ലബോറട്ട റി ടെക്നിക്കല്‍ അസിസ്റ്റന്റുമാണ്.

നാലാമത്തെ മകന്‍ ഷംസുദ്ദീന്‍ പാലക്കാട് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ട റേറ്റില്‍ സീനിയര്‍ ക്ലാര്‍ക്കാണ്. ഭാര്യ സി.എം ബാസിമക്കാണ് ഇപ്പോ ള്‍ ഭീമനാട് ഗവ.യു.പി സ്‌കൂളില്‍ അധ്യാപികയായി നിയമനം ലഭിച്ച ത്. ഇളയ മകന്‍ ഷാജഹാന്‍ പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി ജീവനക്കാരനാണ്. ഭാര്യ ഇ.ഷബ്ന മലപ്പുറം ജില്ലയിലെ മാമ്പുഴ ജി. എല്‍.പി.സ്‌കൂള്‍ അധ്യാപികയാണ്. പത്ത് പേരും ബിരുദധാരികളും നാല് പേര്‍ ബിരുദാനന്തര ബിരുദധാരികളുമാണ്. മൂന്ന് പേര്‍ ബി. എഡും അഞ്ച് പേര്‍ ടി.ടി.സിയും പാസായിട്ടുണ്ട്. രണ്ട് പേര്‍ക്ക് ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റുമുണ്ട്. മുഹമ്മദാലിക്ക് അഴിമതി രഹിത വാളയാര്‍ മിഷനില്‍ സംസ്ഥാനത്തെ മികച്ച ഇന്‍സ്പെക്ടര്‍ അവാര്‍ഡും അബ്ദുറഹിമാന് 2016 ല്‍ സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസര്‍ ക്കുള്ള ബഹുമതിയും 2003ല്‍ പാലക്കാട് ജില്ലാ കളക്ടറില്‍ നിന്നും മികച്ച സേവനത്തിന് ഗുഡ് സര്‍വീസ് എന്‍ട്രിയും ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ ജോലി തേടുന്നവര്‍ക്കും വലിയ പ്രചോദനമാണ് ഈ കുടുംബം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!