മണ്ണാര്‍ക്കാട്:മുന്‍ മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ് കോയയുടെ സ്മര ണാര്‍ത്ഥം കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി പൊതുവിദ്യാ ഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ സംഘടിപ്പിക്കുന്ന പ്രതിഭാ ക്വിസ് സീസണ്‍ നാല് ഉപജില്ലാ തല മത്സരം വിദ്യാര്‍ത്ഥി പങ്കാളിത്തത്തി ലും സംഘാടന മികവിലും ശ്രദ്ധേയമായി. നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കെ.എസ്.ടി.യു സംസ്ഥാന പ്രസിഡ ണ്ട് കരീം പടുകുണ്ടില്‍ ഉദ്ഘാടനം ചെയ്തു.ഉപജില്ലാ സെക്രട്ടറി സലീം നാലകത്ത് അധ്യക്ഷനായി.സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്,മുസ്ലിം ലീഗ് മണ്ഡലം ട്രഷറര്‍ ഹുസൈന്‍ കോള ശ്ശേരി സമ്മാനദാനം നിര്‍വ്വഹിച്ചു.ജില്ലാ പ്രസിഡണ്ട്സിദ്ദീഖ് പാറോ ക്കോട് മുഖ്യപ്രഭാഷണം നടത്തി. പ്രതിഭാ ക്വിസ് കോ-ഓര്‍ഡിനേറ്റര്‍ പി.മുഹമ്മദലി, ജില്ലാ ഭാരവാഹികളായ പി.അന്‍വര്‍സാദത്ത്, എന്‍. ഷാനവാസലി,കെ.എ.ടി.എഫ് ഉപജില്ലാ സെക്രട്ടറി ഹംസക്കുട്ടി, കെ.ജി.മണികണ്ഠന്‍,ടി.പി.മന്‍സൂര്‍,പി.പി.ഹംസ സംസാരിച്ചു.ഷമീര്‍ മുഹമ്മദ്,കെ.വി.ഇല്യാസ്,കെ.സാബിറ,കെ.ഷാഹിദ,പി.സിദാന്‍ സിദ്ദീഖ്,അനസ് നേതൃത്വം നല്‍കി.ഉപജില്ലാതലത്തില്‍ വിജയികളാ യവര്‍ക്കുള്ള ജില്ലാ മത്സരം 16 ന് നടക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!