മണ്ണാര്‍ക്കാട്: ശ്വാസകോശ സംബന്ധമായ രോഗങ്ങളില്‍ വലയുന്ന വര്‍ക്ക് ആശ്വാസമേകാനായി ന്യൂ അല്‍മ ഹോസ്പിറ്റല്‍ സംഘടിപ്പി ക്കുന്ന ആസ്തമ,അലര്‍ജി സി.ഒ.പി.ഡി-പോസ്റ്റ് കോവിഡ് രോഗ നിര്‍ ണ്ണയ ക്യാമ്പ് തിങ്കളാഴ്ച ആശുപത്രിയില്‍ നടക്കും.പ്രമുഖ ആസ്തമ, അ ലര്‍ജി,ചെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ആന്‍ഡ് പള്‍മണോളജിസ്റ്റ് ഡോ. നൗഫ ല്‍ ചൂരിയത്ത് ക്യാമ്പിലെത്തുന്നവരെ പരിശോധിക്കും. രാ വിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയാണ് ക്യാമ്പ് നടക്കുന്ന ത്.

ശ്വാസ കോശ രോഗമുള്ളവരും രോഗം സംശയിക്കുന്നവരും നിര്‍ബ ന്ധമായി ചെയ്തിരിക്കേണ്ട സ്‌പൈറോ മെട്രി ടെസ്റ്റ് സൗജന്യമായി രിക്കും.ക്യാമ്പില്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന രോഗികള്‍ക്കാണ് 900 രൂപ നിരക്ക് വരുന്ന സ്‌പൈറോ മെട്രി ടെസ്റ്റ് തികച്ചും സൗജന്യമായി ചെയ്ത് നല്‍കുകയെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.ശ്വാസ കോശത്തിന്റെ പ്രവര്‍ത്തന ക്ഷമത മനസ്സിലാക്കുക,ശ്വാസകോശ സംബന്ധമായ അലര്‍ജി കണ്ടെത്തുക, പുകവലി മൂലമുള്ള ശ്വാസ കോശ രോഗങ്ങള്‍ മൂലം ശ്വാസ കോശത്തിനുണ്ടായ വീക്കം, കഫ ക്കെട്ട്,ന്യുമോണിയ,ശ്വാസതടസ്സം എന്നിവ മനസ്സിലാക്കാന്‍ വേണ്ടി യാണ് സ്‌പൈറോ മെട്രി ടെസ്റ്റ് നടത്തുന്നത്.

ശ്വാസ കോശ രോഗങ്ങള്‍ തുടക്കത്തില്‍ കണ്ടെത്തിയാല്‍ ചികിത്സ എളുപ്പവും ചെലവു ചുരുങ്ങിയതുമാണ്.ഇടയ്ക്കിടെ ഉണ്ടാകുന്ന ജല ദോഷം,തുമ്മല്‍,മൂക്കൊലിപ്പ്,ശ്വാസം മുട്ടല്‍ അനുഭവപ്പെടല്‍, തു മ്മുമ്പോള്‍ തുടര്‍ച്ചയായി 10-15 തവണ നീണ്ട് നില്‍ക്കുക,വിട്ട് മാറാ ത്ത ചുമ പ്രത്യേകിച്ച് രാത്രിയില്‍ അല്ലെങ്കില്‍ അതിരാവിലെ, വലി വ്,അടിക്കടി ഉണ്ടാകുന്ന ശ്വാസം മുട്ടല്‍,കഫക്കെട്ട്, ന്യൂ മോണിയ, നടക്കുമ്പോള്‍ കിതപ്പും ശ്വാസ തടസ്സവുമാണ് രോഗല ക്ഷണങ്ങള്‍.

ശ്വസകോശ രോഗങ്ങള്‍ സംശയിക്കുന്നവര്‍ക്ക് ക്യാമ്പില്‍ പങ്കെടു ത്ത് രോഗനിര്‍ണയം നടത്താവുന്നതാണ്.ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറ് പേര്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്. മുതിര്‍ ന്നവര്‍ക്കും കുട്ടികള്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം.ഡോക്ടറുടെ പ രിശോധന ഫീസ് ഉണ്ടായിരിക്കും.എല്ലാ തിങ്കള്‍,ബുധന്‍,വെള്ളി ദി വസങ്ങളില്‍ കാലത്ത് ഒമ്പത് മണി മുതല്‍ മൂന്ന് മണി വരെ നെ ഞ്ചു രോഗവിദഗ്ദ്ധന്‍ ഡോ.നൗഫല്‍ ചൂരിയത്തിന്റെ സേവനം ന്യൂ അല്‍ മ ഹോസ്പിറ്റലില്‍ ലഭ്യമാണ്.ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യാനും കൂ ടുതല്‍ വിവരങ്ങള്‍ക്കും 9188367109, 9188367209, 9188367309, 9188 36 7409.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!