മണ്ണാര്‍ക്കാട് : കോവിഡ് കാലത്ത് വെട്ടിക്കുറച്ച് ശമ്പളം നല്‍കിയി ല്ലെന്നാരോപിച്ച് സമരവുമായി മണ്ണാര്‍ക്കാട് എംഇടി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും രംഗത്ത്.മാനേജ്‌മെന്റിന്റെ നിഷേധ നിലപാടില്‍ പ്രതിഷേധിച്ച് കുത്തിയിരിപ്പ് സമരം നടത്തുകയാ ണ്. ഇന്നലെ രാത്രിയാണ് സമരം ആരംഭിച്ചത്. കോവിഡ് കാലത്ത് വെട്ടി ക്കുറച്ച ശമ്പളം ഫീസ് മുഴുവന്‍ ലഭിക്കുന്ന മുറയ്ക്ക് നല്‍കാമെന്ന് ഉറപ്പു നല്‍കിയരുന്നതായും എന്നാല്‍ ഫീസ് പൂര്‍ണമായി പിരിച്ചെടു ത്തിട്ടും ശമ്പളം ലഭ്യമായിട്ടില്ലെന്ന് സമരക്കാര്‍ പറയുന്നു.45 സ്ഥിരം അധ്യാപകരും അനധ്യാപകരുമാണ് സമരത്തില്‍ പങ്കെടുക്കുന്ന ത്.30,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ കുടിശ്ശികയുണ്ടത്രേ.ഇന്നലെ നടന്ന മാനേജ്‌മെന്റ് യോഗത്തിന് ശേഷവും കോവിഡ് കാലത്ത് കുറച്ച ശമ്പളം നല്‍കാനാവില്ലെന്നാണ് മാനേജ്‌മെന്റ് ആവര്‍ത്തിച്ച ത്.ഇതേ തുടര്‍ന്നാണ് സമരം ആരംഭിച്ചത്.കുടശ്ശികയുടെ കാര്യത്തി ല്‍ തീരുമാനമാകും വരെ സമരം തുടരുമെന്ന് സമരക്കാര്‍ വ്യക്ത മാക്കി.എന്നാല്‍ കോവിഡ് കാലത്ത് വെട്ടിക്കുറച്ച ശമ്പളം നല്‍കു മെന്ന് പറഞ്ഞിട്ടില്ലെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറയുന്നു. കോവിഡ് കാലത്ത് ഫീസ് കുറവ് വരുത്തിയിരുന്നു.ഇനിയും പിരി ഞ്ഞ് കിട്ടാനുണ്ട്.പല സ്ഥാപനങ്ങളും ശമ്പളം കട്ട് ചെയ്തപ്പോള്‍ തങ്ങള്‍ കുറവ് വരുത്തുക മാത്രമാണ് ചെയ്തതെന്നാണ് മാനേജ്‌മെന്റ് പ്രതിനി ധികളുടെ വിശദീകരണം.