അലനല്ലൂര്‍ : എടത്തനാട്ടുകര ഗ്രാമബന്ധു വായനശാല ഗ്രന്ഥശാല ദിനം ആഘോഷിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സജ്‌നാ സത്താര്‍ ഉ ദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി സജീഷ് അധ്യക്ഷനാ യി.വി അബ്ദുല്ല മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു.വായനശാല പ്രവര്‍ ത്തനങ്ങളും മറ്റും പരിചയപ്പെടുന്നതിനായി മുണ്ടക്കുന്ന് എ എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും വായനശാല സന്ദര്‍ശി ച്ചു.വിദ്യാര്‍ത്ഥികള്‍ വായനശാല സെക്രട്ടറി കെ. ഭാസ്‌കരന്‍ മാസ്റ്ററു മായി അഭിമുഖം നടത്തി.പുസ്തക സമാഹരണം,പുസ്തക ചര്‍ച്ച, അക്ഷ ര ദീപം കൊളുത്തല്‍,പുസ്തക വിതരണം തുടങ്ങിയവയും ഉണ്ടായി. കെ ബിന്ദു ടീച്ചര്‍,വായനശാല കമ്മിറ്റി അംഗം സി സജീര്‍ ബാബു, അധ്യാപകരായ എ സുജിത്ത്,കെ. ആശ, പി ജിതേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.സെക്രട്ടറി കെ ഭാസ്‌കരന്‍ സ്വാഗതവും ഡെപ്യൂട്ടി സ്‌ക്കൂള്‍ ലീഡര്‍ കെ. ദിന്ന നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!