മണ്ണാര്‍ക്കാട്:പുതുവര്‍ഷാഘോഷം അതിര് വിട്ടാല്‍ കുടുങ്ങുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്.സ്‌റ്റേഷന്‍ പരിധിയിലുള്ള എല്ലാ ഹോട്ട ലുകളും കടകളും ക്ലബ്ബുകളും ഡിസംബര്‍ 31ന് രാത്രി പത്തിന് തന്നെ അടക്കണം.രാത്രി പത്തിന് ശേഷം പൊതു നിരത്തുകളില്‍ യാതൊ രു കാരണവശാലും ആളുകള്‍ കൂട്ടം കൂടി നില്‍ക്കാന്‍ അനുവദി ക്കില്ല .പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി മണ്ണാര്‍ക്കാട് പോലീ സ് സ്‌റ്റേഷന്‍ പരിധിയില്‍ ക്രമസമാധാന പ്രശ്‌നങ്ങളും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും ഒഴിവാക്കുന്നതിനും റോഡപകടങ്ങള്‍ കുറയക്കുന്നതിനും പോലീസ് നിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശന മായി പാലിക്കണമെന്ന് പോലീസ് മേധാവി അറിയിച്ചു. നിര്‍ദേശ ങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമനടപടികളെടു ക്കുമെന്നും പോലീസ് അറിയിച്ചു. രാത്രി പത്തിന് ശേഷം ശബ്ദമലി നീകരണം ഉണ്ടാകുന്ന വിധത്തില്‍ യാതൊരു വിധ വാദ്യോപകരണ ങ്ങളും അനുവദിക്കില്ല.മോട്ടോര്‍ സൈക്കിളില്‍ റേസിങ്ങ് നടത്തു ക,ഉച്ചത്തില്‍ ഹോണടിച്ച് പോകുക.രണ്ടില്‍ക്കുടുതല്‍ ആളുകളെ കയറ്റിപോവുക എന്നിവ അനുവദിക്കില്ല.പൊതു സ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കുന്നതും നിരോധിച്ചു രാത്രി പത്തിന് ശേഷം പടക്കം പൊട്ടിക്കുന്നതുള്‍പ്പടെയുള്ള ആഘോഷ പരിപാടികളും പാടില്ല. പൊതു നിരത്തുകളിലും പൊതു സ്ഥലങ്ങളിലും ചായം പൂശരു ത്,എഴുത്തും വരയും നടത്തരുതെന്നും പോലീസ് നിര്‍ദ്ദേശിച്ചു. പുതുവത്സര ആഘോഷത്തില്‍ ജില്ല കര്‍ശന പോലീസ് സുരക്ഷയി ലാണ്. 1500ല്‍ ഏറെ പോലീസുകാരെ സുരക്ഷാ ചുമതലകള്‍ക്കായി നിയോഗിച്ചു.പൗരത്വ നിയമ ഭേദഗതിക്കെതിരെ നടത്തുന്ന പ്രതിഷേ ധങ്ങള്‍ കൂടി കണക്കിലെടുത്ത് ജില്ലാ ആസ്ഥാനത്ത് സുരക്ഷ ശക്തി പ്പെടുത്തി. രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ 150 പോലീ സുകാരെ കോട്ടമൈതാനം പരിസരത്ത് വിന്യസിക്കും. എക്‌സി ക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യ വുമുണ്ടാകും.അഗ്നിരക്ഷാ സംവിധാനം ഉള്‍പ്പടെ ഏര്‍പ്പെടുത്തും.അപ്രതീക്ഷിത സംഭവങ്ങള്‍ നേരിടാന്‍ കരുതല്‍ സേനയെ സജ്ജമാക്കും.ജില്ലാ പോലീസ് മേധാവി ജി ശിവവിക്രമിന്റെ നേതൃത്വത്തില്‍ ഏഴ് ഡിവൈ എസ്പിമാര്‍ക്കാണ് സുരക്ഷാ ചുമതല.അട്ടപ്പാടി മേഖലയില്‍ പ്രത്യേക സുരക്ഷയുണ്ടാകും. പ്രകോപനം ഉണ്ടാക്കുന്നവരെ ഉടന്‍ പിടികൂടു മെന്ന് പോലീസ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!