അഗളി:പാലക്കാട് ജില്ലാ പോലീസും അഗളി ജനമൈത്രി പോലീസും സംയുക്തമായി സംഘടിപ്പിച്ച ചതുര്‍ദിന ഫുട്‌ബോള്‍ ഫെസ്റ്റിന് ആവേശകരമായ സമാപനം. ലഹരി വിരുദ്ധ ക്യാമ്പെയിന്റെ ഭാഗമായി ഒത്തരുമിക്കാം ലഹരിക്കെതിരെ എന്ന സന്ദേശവുമയാണ് ഫുട്‌ബോള്‍ ഫെസ്റ്റ് സംഘടിപ്പിച്ചത്. അഗളി പഞ്ചായത്ത് മൈതാന ത്ത് അട്ടപ്പാടിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 32 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ കൃപാ ചിണ്ടക്കി ഉണര്‍വ്വ് സൈലന്റ് വാലിയെ 2-0 എന്ന സ്‌കോറില്‍ പരാജയപ്പെടുത്തി ചാമ്പ്യ ന്‍മാരായി.ഫൈനല്‍ മത്സരം ജില്ലാ പോലീസ് മേധാവി ജി ശിവ വിക്രം ഐപിഎസ് ഉദ്ഘാടനം ചെയ്തു.അഗളി എഎസ്പി ഹേമലത ഐപിഎസ് അധ്യക്ഷയായി. ചെമ്മണ്ണൂര്‍ വാഹനാപകടത്തില്‍ പുഴയിലേക്ക് വീണ ജീപ്പില്‍ നിന്നും ഫോറസ്റ്റ് ഓഫീസറെയും ,ഡ്രൈവറെയും സാഹസികമായി രക്ഷപെടുത്തി കരയിലെത്തിച്ച ദീപക്, മനോജ്, സുരേഷ്, രഞ്ജിത്ത് എന്നി യുവാക്കളെയും മലേഷ്യയില്‍ നടക്കുന്ന ഇന്‍വിറ്റേഷണല്‍ കപ്പ് ടൂര്‍ണ്ണമെന്റിലേ ക്കുള്ള അംഗ പരിമിത ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലേക്ക് തെരഞ്ഞെ ടുക്കപ്പെട്ട മനു മാത്യുവിനേയും അനുമോദിച്ചു. ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത 32 ക്ലബ്ബുകള്‍ക്കും ഫുട്‌ബോള്‍ സമ്മാനിച്ചു. ഒറ്റപ്പാലം സബ് കളക്ടര്‍ അര്‍ജന്‍ പാണ്ഡ്യന്‍ ഐഎഎസ്,പാലക്കാട് എഎസ്പി സ്വപ്‌നില്‍ മഹാജന്‍ ഐപിഎസ്,ഫോറസ്റ്റ് റെയ്ഞ്ചര്‍ അജയ് ഘോഷ്,അഗളി ഐഎസ്എച്ച്ഒ ഹിദായത്തുള്ള മാമ്പ്ര എന്നിവര്‍ സംസാരിച്ചു. അഗളി സബ് ഇന്‍സ്‌പെക്ടര്‍ രതീഷ് കുമാര്‍ നന്ദി പറഞ്ഞു.