മണ്ണാര്‍ക്കാട്:കെ.എസ്.ടി.യു ഉപജില്ലാ സമ്മേളനം ‘നിര്‍ഭയ നാട് നിരാക്ഷേപ വിദ്യാഭ്യാസം’ എന്ന പ്രമേയത്തില്‍ ജനുവരി 1,2 തീയ്യതികളില്‍ മണ്ണാര്‍ക്കാട് ജി.എം. യു.പി സ്‌കൂളില്‍ നടക്കും. പ്രതിനിധി സമ്മേളനം,ഉദ്ഘാടന സമ്മേളനം,വിദ്യാഭ്യാസ സമ്മേ ളനം, യാത്രയയപ്പ്,പ്രതിഭകളെ ആദരിക്കല്‍, കൗണ്‍സില്‍ മീറ്റ് എന്നീ സെഷനുകള്‍ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. സാമൂഹ്യ-സാംസ്‌കാരിക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. നാളെ വൈകുന്നേരം 4 ന് ഉപജില്ലാ പ്രസിഡണ്ട് അബ്ദുല്‍ റഷീദ് ചതുരാല പതാക ഉയര്‍ത്തും.തുടര്‍ന്ന് പ്രതിനിധി സമ്മേളനം എസ്.ടി.യു സംസ്ഥാന സെക്രട്ടറി കല്ലടി അബൂബക്കര്‍ ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച രാവിലെ 10ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ സമ്പൂര്‍ണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ‘വിദ്യാഭ്യാസത്തിന്റെ വര്‍ത്തമാനങ്ങള്‍ ‘ എന്ന വിഷയ ത്തില്‍ ഫാറൂഖ് കോളജ് അസി.പ്രൊഫ.ജൗഹര്‍ മുനവ്വിര്‍ പ്രഭാഷണം നടത്തും.11.30 ന് വിദ്യാഭ്യാസ സമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്യും. മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി.ചെറിയമുഹമ്മദ് പ്രമേയ പ്രഭാഷണ വും മണ്ഡലം പ്രസിഡണ്ട് ടി.എ.സലാം മാസ്റ്റര്‍ പ്രതിഭകളെ ആദരിക്കലും നിര്‍വ്വഹിക്കും.2 മണിക്ക് യാത്രയയപ്പ് സമ്മേളനം കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി സിദ്ദീഖ് പാറോക്കോട് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കൗണ്‍സില്‍ മീറ്റ് കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എം.അലി ഉദ്ഘാടനം ചെയ്യും. ജില്ലാ ട്രഷറര്‍ നാസര്‍ കൊപ്പം തെരഞ്ഞെടുപ്പ് നിയന്ത്രിക്കും.വിവിധ സെഷനു കളില്‍ മുസ് ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എന്‍.ഹംസ, സെക്രട്ടറി അഡ്വ.ടി.എ. സിദ്ദീഖ്,മണ്ഡലം ജനറല്‍ സെക്രട്ടറി സി.മുഹമ്മദ് ബഷീര്‍, കെ.എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കരീം പടുകുണ്ടില്‍, ജില്ലാ പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ കോല്‍കളത്തില്‍,മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍,കെ.എസ്.ടി.യു ജില്ലാ, വിദ്യാഭ്യാസ ജില്ലാ, ഉപജില്ലാ ഭാരവാഹികളായ കെ.ടി.അബ്ദുല്‍ ജലീല്‍, കെ.പി.എ.സലീം,പി.പി.എ.നാസര്‍, ഹുസൈന്‍ കോളശ്ശേരി, കെ.എം.സാലിഹ, കെ.പി.നീന, കെ.അബൂബക്കര്‍, സി.എച്ച്. സുല്‍ഫിക്കറലി,സി.പി.ഷിഹാബുദ്ദീന്‍,പി.അന്‍വര്‍ സാദത്ത്,സലീം നാലകത്ത്,എന്‍.ഷാനവാസലി,കെ.ടി.യൂസഫ്,കെ.എ.മനാഫ്, പി.എം.ഹഫ്‌സത്ത്, ടി.കെ.ഹനീഫ,എന്‍. സുബൈര്‍,മന്‍സൂബ അഹമ്മദ്,കെ.ടി.ഹാരിസ്,വി.പി.എം.മുസ്തഫ,കെ.സാബിറ, പി.പി.ഹംസ,കെ.ജി.മണികണ്ഠന്‍,ടി.പി.സലീം,കെ.യൂനുസ് സലീം പ്രസംഗിക്കും. അബ്ദുല്‍ റഷീദ് ചതുരാല,ടി.പി.മുഹമ്മദ് റഫീഖ്,കെ. അബ്ദുള്ള,പി.പി.എ.ബഷീര്‍,കെ.അലി,നൂര്‍മുഹമ്മദ്,സി.അബൂബക്കര്‍ എന്നിവര്‍ക്ക് സമ്മേളനത്തില്‍ യാത്രയയപ്പ് നല്‍കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!