കുമരംപുത്തൂര്‍:പൗരത്വ ഭേദഗതി നിയമത്തിനെതിരെ കുമരം പുത്തൂര്‍ മേഖല കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിഷേധ റാലി നടത്തി. വട്ടമ്പലത്ത് നിന്നും ആരംഭിച്ച റാലി കുമരംപുത്തൂരില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ സമഗമം സാഹിത്യകാരന്‍ കെപിഎസ് പയ്യനെടം ഉദ്ഘാടനം ചെയ്തു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പികെ എസ് തങ്ങള്‍ അധ്യക്ഷനായി.കബീര്‍ അന്‍വരി നാട്ടുകല്‍ മുഖ്യപ്രഭാഷണം നടത്തി. കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെപി ഹംസ, സിദ്ധീഖ് സഖാഫി അരിയൂര്‍,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പാലോട് മണികണ്ഠന്‍,സുരേഷ്,അന്‍സാരി മാസ്റ്റര്‍,തോമസ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സുലൈമാന്‍ ഫൈസി,ബഷീര്‍ മുസ്ലിയാര്‍,ഖാദര്‍ ഫൈസി,മുര്‍ഷിദ് അഹ്‌സനി,മുബഷിര്‍ അഹ്‌സനി,അബ്ബാസ് സഖാഫി,അഷ്‌റഫ് ഹാജി,കുഞ്ഞലവി ഹാജി, മാങ്കടക്കുഴിയില്‍ ഹംസ, ബ്ലോക്ക് മെമ്പര്‍ രാജന്‍ ആമ്പാടത്ത്,ഗ്രാമപഞ്ചായത്ത് മെമ്പര്‍ ദയാനന്ദന്‍, മുഹമ്മദാലി പെരിമ്പടാരി,റസാക്ക് കെവി,എന്‍വി മുഹമ്മദാലി,പുല്ലത്ത് ജലീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ മുജീബ് മല്ലിയില്‍ സ്വാഗതവും ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എകെ അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.