മണ്ണാര്‍ക്കാട്: വരും തലമുറയ്ക്ക് തണലേകാന്‍ ഹരിതവനം പദ്ധതി യുമായി എംഇഎസ് കല്ലടി കോളേജ് എന്‍എസ്എസ് യൂണിറ്റ്. പരി സ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കുമരംപുത്തൂര്‍ ജിഎല്‍പി സ്‌കൂള്‍ മൈതാനത്ത് വൃക്ഷതൈകള്‍ നട്ടു.ഗ്രാമ പഞ്ചായത്ത് പ്ര സിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി തൈനട്ട് ഉദ്ഘാടനം ചെയ്തു.കോളേജ് ട്രഷറര്‍ സി.പി ഷിഹാബുദ്ദീന്‍,പ്രിന്‍സിപ്പള്‍ ഇന്‍ചാര്‍ജ്ജ് ഡോ.ടി. കെ.ജലീല്‍,എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ ഡോ.കെ.പി ശ്രീനിവാ സന്‍, തസ്ലിം, ഹരിത, ജി.എല്‍.പി സ്‌കൂള്‍ കുമരംപുത്തൂരിലെ അദ്ധ്യാപകരായ അസീസ്, അരുണ്‍,എം. ഇ.എസ് കല്ലടി കോളേജ് എന്‍.എസ്. എസ് വോളണ്ടിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
