തച്ചനാട്ടുകര :ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഫണ്ട് അനു വദിച്ച് നവീകരിച്ച തച്ചനാട്ടുകര പഞ്ചായത്തിലെ ചോളോട് ചാമപ്പറ മ്പ് റോഡ് ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു. 2021-22 വാര്‍ഷിക പദ്ധതിയില്‍ 20 ലക്ഷം രൂപ ചെലവഴിച്ചാണ് ചോളോട് റോഡിന്റെ പള്ളി ഭാഗം നവീകരിച്ചിരി ക്കുന്നത്.കുത്തനെയുള്ള ഈ പ്രദേശത്ത് മഴപെയ്താല്‍ റോഡ് തോടാ യി മാറുന്ന സാഹചര്യമായിരുന്നു.അഴുക്ക് ചാല് ഇല്ലാത്തതിനാല്‍ മഴയില്‍ റോഡിലൂടെ വെള്ളം ഒഴുകുന്നതും തുടര്‍ച്ചയായ തകര്‍ച്ച നേരിടുന്നതും ഈ റോഡിന്റെ ശാപമായിരുന്നു. കൂടാതെ റോഡരി കിലെ വീടുകളിലേക്ക് വെള്ളം കയറുന്നതും നിത്യമായിരുന്നു. ഇ തെല്ലം പരിഹരിക്കുന്നതിന് റോഡിന്റെ ഇരു ഭാഗങ്ങളിലും ഡ്രൈ നേജും കള്‍വര്‍ട്ടും പണിതുകൊണ്ടാണ് നവീകരിച്ചത്. കൂടുതല്‍ തകര്‍ച്ച നേരിട്ട ഭാഗത്ത് റീ ടാറിങ് പ്രവര്‍ത്തിയും നടത്തിയിട്ടുണ്ട്. നവീകരിച്ച റോഡ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്കളത്തി ല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി എം സലിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ തങ്കം മഞ്ചാടിക്കല്‍ , വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എം എസ് അലവി , സി പി അലവി മാസ്റ്റര്‍ ,,കെ ഹംസപ്പ മാസ്റ്റര്‍ , രവി , കെ ടി ജലീല്‍ മാസ്റ്റര്‍ , ഇ കെ സമദ് മാസ്റ്റര്‍ , നിസാര്‍ തെക്കുംമുറി , റഷീദ് മുറിയങ്കണ്ണി , ഉനൈസ് ചെത്തല്ലൂര്‍ , ഇ കെ അസ്കര്‍ മാസ്റ്റര്‍ , സൈദ് , താഹിര്‍ കമാലി , ഇസ്മായില്‍ നെടുങ്ങോടന് എന്നിവര്‍ സംസാരിച്ചു.
![](http://unveilnewser.com/wp-content/uploads/2022/05/PORTAL-AD-SIZE-B-1-1050x252.jpg)