മണ്ണാര്‍ക്കാട്: രോഗവും പ്രായാധിക്യവും തീര്‍ക്കുന്ന അവശത കളോട് മല്ലിട്ട് പീടിക വരാന്തയില്‍ കഴിഞ്ഞ വയോധികനെ പരിപാ ലിച്ച് മണ്ണാര്‍ക്കാട് സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍.മണ്ണാര്‍ക്കാട് വട ക്കുംമണ്ണം സ്വദേശി നടരാജനാണ് സിവില്‍ ഡിഫന്‍സ് താങ്ങായത്.
എണ്‍പത് വയസ്സുണ്ട് നടരാജന്.ആരും തിരിഞ്ഞ് നോക്കാനില്ല. സന്‍ മനസ്സുകള്‍ നല്‍കുന്ന ഭക്ഷണമാണ് വിശപ്പടക്കാന്‍ വഴി.രോഗവും പ്രയാധിക്യവും ഈ മനുഷ്യനെ തളര്‍ത്തി.നടരാജന്റെ ദൈന്യജീവി തം പരിസരവാസികള്‍ കഴിഞ്ഞ ദിവസംസിവില്‍ ഡിഫന്‍സിനെ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് പോസ്റ്റ് വാര്‍ഡന്‍ അഷ്‌റഫ് മാളിക്കുന്ന് അംഗങ്ങളായ ജംഷീദ്,സഫ്‌വാന്‍ എന്നിവര്‍ സ്ഥലത്തെത്തി.എല്ലും തോലുമായി പീടിക വരാന്തയിലി രിക്കുന്ന വയോധികന്‍ കരളലിയിക്കുന്ന കാഴ്ചയായിരുന്നു.
പരിസരവാസികളുടെ സഹായത്തോടെ നടരാജന്റെ താടിയും മുടി യുമെല്ലാം വെട്ടി കുളിപ്പിച്ച് വൃത്തിയാക്കി.പുതിയ വസ്ത്രങ്ങള്‍ ധരി പ്പിച്ചു.ഷിഫ ആംബുലന്‍സിന്റെ സഹായത്തോടെ താലൂക്ക് ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു.ഇവിടെ നിന്നും വിടുതലാകുന്ന മുറയ്ക്ക് നടരാജനെ സുരക്ഷിതമായി കഴിയാന്‍ ഏതെങ്കിലും അഭയകേന്ദ്ര ത്തിലെത്തിക്കാനാണ്സിവില്‍ ഡിഫന്‍സിന്റെ നീക്കം.