അലനല്ലൂര്‍: ഒരിടത്ത് ഒരിടത്ത് എന്ന ശീര്‍ഷകത്തില്‍ എസ്.എസ്. എസ് അലനല്ലൂര്‍ ഡിവിഷന് നടത്തിയ കഥാ സമ്മേളനം വഴങ്ങ ല്ലിയില്‍ സമാപിച്ചു.അബ്ദുറശീദ് സഖാഫി ഏലംകുളം ഉദ്ഘാടനം ചെയ്തു.ഡിവിഷന് പ്രസിഡന്റ് അബ്ദുറഊഫ് സഖാഫി അധ്യ ക്ഷനായി.സുഹൈല്‍ പട്ടാമ്പി ക്ലാസിന് നേതൃത്വം നല്കി.നാസര്‍ മാസ്റ്റര്‍ അലനല്ലൂര്‍, ശഫീഖ് അലി അല്‍ ഹസനി കൊമ്പം, സ്വാദിഖ് സഖാഫി കോട്ടപ്പുറം, ജാഫറലി കൂമഞ്ചേരിക്കുന്ന്, അബ്ദുല്‍ഹക്കിം കൊമ്പാക്കല്‍കുന്ന്, അജ്മല്‍ കൂമഞ്ചേരിക്കുന്ന്, നവവി അലനല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് ജെ എം നേതാക്കളും സാമൂഹിക സാംസ്കാരിക നേതാക്കളും പങ്കെടുത്തു.നാല്‍പ്പത് യൂണിറ്റുകളില്‍ നിന്ന് ഇരുനൂറിലധികം പേര് പങ്കെടുത്ത കഥാ സമ്മേളനത്തില്‍ വിവിധ സെഷനുകളിലായി ആല്‍കമി സ്മാര്‍ട്ട് ക്ലബ്ബ് അംഗങ്ങള്‍ക്കുള്ള ക്യാമ്പ് നടന്നു.