പാലക്കാട്: സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ജില്ലയില്‍ നട ത്തിയ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന പൂര്‍ത്തിയായി. മെയ് 25 മുതല്‍ 28 വരെ പാലക്കാട്, ആലത്തൂര്‍, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, പട്ടാ മ്പി, ചിറ്റൂര്‍ താലൂക്കുകളിലായി നടന്ന പരിശോധനയില്‍ 305 വാഹന ങ്ങള്‍ പരിശോധിക്കുകയും 205 വാഹനങ്ങള്‍ക്ക് ന്യൂനതയുളളതായി കണ്ടെത്തുകയും ചെയ്തു. പരിശോധനക്കെത്തിയ ഡ്രൈവര്‍മാര്‍ക്കാ യി ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. ന്യൂനതയുള്ള വാഹ നങ്ങള്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് വീണ്ടും പരിശോധിക്കുമെന്നും ആര്‍.ടി.ഒ അറിയിച്ചു.
സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യുന്ന പ്ലസ് ടു വരെയുള്ള വിദ്യാര്‍ ത്ഥികള്‍ക്ക് യൂണിഫോമോ സ്‌കൂള്‍ ഐഡന്റിറ്റി കാര്‍ഡോ കണ്‍ സഷന്‍ കാര്‍ഡിനു പകരമായി പരിഗണിക്കും. രാവിലെ ആറു മുത ല്‍ വൈകിട്ട് ആറു വരെ മാത്രമേ വിദ്യാര്‍ഥികളെ കയറ്റൂ, പല ബസു കളിലായി യാത്ര തുടരാന്‍ പാടില്ല തുടങ്ങിയ സ്വകാര്യ ബസുകാരു ടെ നിബന്ധനകള്‍ അനുവദനീയമല്ലെന്നും, കൃത്യമായി ബസ് സ്റ്റോ പ്പുകളില്‍ ബസ് നിര്‍ത്താതെ മാറ്റിനിര്‍ത്തുക, സ്റ്റോപ്പുകളില്‍ നിര്‍ ത്താതെ വിദ്യാര്‍ത്ഥികളെ ഓടിക്കുക, കൈ കാണിച്ചിട്ടും വണ്ടി നിര്‍ത്താതിരിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ പ്രത്യേകമായി പരിശോ ധിക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.
സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങ ള്‍ അറിയുന്നതിന് ആര്‍.ടി.ഒ യുടെ നേതൃത്വത്തില്‍ ജില്ലയില്‍ കൂടു തല്‍ പരിശോധന ഉണ്ടാകുമെന്ന് ജില്ലാ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓ ഫീസര്‍ അറിയിച്ചു. പരിശോധനയുടെ ഭാഗമായി ജില്ല റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലും കീഴിലെ അഞ്ച് ആര്‍.ടി.ഒ ഓഫീസുക ളിലും വാഹനപരിശോധന ഉറപ്പാക്കും.വിദ്യാര്‍ത്ഥികളെ കയറ്റാതെ പോകുന്ന സ്വകാര്യ ബസ്സുകള്‍ക്കെതിരെ പരാതി നല്‍കുന്ന പക്ഷം നടപടി സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.രജിസ്‌ട്രേഷന്‍ നമ്പ ര്‍ റൂട്ട് എന്നിവ സഹിതം 0491 2505741, 8547639009 എന്നീ നമ്പറുക ളിലും, kl09.keralamvd.gov.in ലും വിദ്യാര്‍ഥികള്‍ക്ക് പരാതികള്‍ അറിയിക്കാം.