മണ്ണാര്‍ക്കാട്: ഡോക്ടര്‍മാരില്ലാത്തതിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയി ലെ പ്രസവ വാര്‍ഡ് അടച്ചതോടെ സാധാരണക്കാര്‍ വലയുന്നു.നിലവിലുണ്ടായിരുന്ന ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍മാരെ സ്ഥലം മാറ്റുകയും പകരം ചുമതലയേറ്റ ഡോക്ടര്‍മാര്‍ ദീര്‍ഘകാല അവധിയില്‍ പ്രവേശിച്ചതുമാണ് പ്രസവ വാര്‍ഡ് അട ച്ചിടാന്‍ ഇടയാക്കിയത്.സ്വകാര്യ ആശുപത്രികളില്‍ പ്രസവ സംബ ന്ധമായ ചികിത്സകള്‍ക്ക് വലിയ തുക നല്‍കാനാകാത്ത സാധാരണ ക്കാര്‍ക്ക് താലൂക്ക് ആശുപത്രിയിലെ വാര്‍ ഡിന് താഴിട്ടത് വലിയ തി രിച്ചടിയായി.
പാലക്കാട് ജില്ലാ ആശുപത്രി കഴിഞ്ഞാല്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രസവം നടക്കു ന്ന ആശുപത്രിയാണ് മണ്ണാര്‍ക്കാട് താലൂക്ക് ആശു പത്രി.ഒരു മാസം 100 മുതല്‍ 150 പ്രസ വം വരെ നടക്കാറുണ്ട്.പ്രസവ ശുശ്രൂഷയ്ക്കും,പ്രസവാനന്തര ചികിത്സക്കുമെല്ലാമായി നിരവധി പേരെത്താറുണ്ട്.അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകളടക്കം നിരവധി സാധാ രണക്കാരുടെ ആശ്രയമാണ് താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം. ഡോ ക്ടര്‍മാരുടെ നീണ്ട അവധി കാരണം ഈ മാസം 24 മുതല്‍ ആശുപത്രിയിലെ ഗൈനക്കോ ളി വാര്‍ഡ് അട ഞ്ഞ് കിടക്കുകയാണ്.ഇവിടെ ചികിത്സ തേടിയെത്തുന്നവരെ പാല ക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
കഴിഞ്ഞ 12 വര്‍ഷമായി താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരു ന്ന ഗൈനക്കോളജി വിഭാഗം ഡോ.കൃഷ്ണനുണ്ണി, ഡോ.ദീപിക,അനസ് തേഷ്യ വിഭാഗം ഡോക്ടര്‍ സലീന എന്നി വരെയാണ് സ്ഥലം മാറ്റിയ ത്.പകരം ചുമതലയേറ്റ കോട്ടയം കുമരകത്തെ ഡോക്ടര്‍ കല, ആല പ്പുഴയിലെ ഡോക്ടര്‍ ദിവ്യ ഗോപിനാഥ് എന്നിവരാണ് ദീര്‍ഘനാള്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്.എത്രയും പെട്ടെന്ന് ഡോക്ടര്‍മാ രുടെ സേവനം ആശുപത്രിയില്‍ ഉറപ്പ് വരുത്താനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് സ്വീകരിക്കണമെന്നാണ് ആവശ്യമു യരുന്നത്.