മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ മഴക്കാലപൂര്‍വ്വ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി ആരോഗ്യവകുപ്പ്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ശുചിത്വ മിഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പ്രവര്‍ ത്തനങ്ങള്‍ ആരംഭിച്ചത്.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ ഡ് അടിസ്ഥാനത്തില്‍ നടക്കുന്ന മഴക്കാല രോഗ നിര്‍മാര്‍ജന പ്രവര്‍ ത്തനങ്ങളുടെ ഭാഗമായി 50 വീടുകള്‍ക്ക് ഒരു വളണ്ടിയറെന്ന നില യില്‍ വാര്‍ഡ് മെമ്പര്‍ അടങ്ങുന്ന കര്‍മസേന പ്രവര്‍ത്തനങ്ങള്‍ ഏ കോപിപ്പിക്കുന്നുണ്ട്.മെയ് മുതല്‍ ഡിസംബര്‍ വരെ സ്‌കൂള്‍, കോളേ ജ് ,സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വെള്ളി, ശനി, ഞായ ര്‍ ദിവസങ്ങളില്‍ ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കും.
ഗാര്‍ഹിക,പൊതുസ്ഥല ഉറവിട നശീകരണ പ്രവര്‍ത്തങ്ങളും ഈഡി സ് കൊതുക് സാന്ദ്രത കൂടിയ പ്രദേശങ്ങളില്‍ ജനപങ്കാളിത്തത്തോ ടെ സംയോജിത കൊതുക് നിയന്ത്രണം, ജലസ്രോതസ്സുകളിലെ ക്ലോ റിനേഷന്‍, കൊതുക് ഉറവിട നശീകരണ നിര്‍ദേശങ്ങള്‍ കര്‍മസേന ക്ക് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മഴക്കാ ല പൂര്‍വ്വ രോഗങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണം അംഗണ വാടികള്‍ കേന്ദ്രീകരിച്ച് നടത്തുകയും ആശാ വര്‍ക്കര്‍മാര്‍ മുഖേന ഓ.ആര്‍.എസ് ലഭ്യമാക്കുകയും ചെയ്യും. പി.എച്ച്.സികള്‍, മറ്റ് ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നോട്ടീസ് വിതരണം നടത്തും.
തോട്ടം മേഖലകളില്‍ കൊതുക് നിര്‍മാര്‍ജനത്തിനായി മുനിസിപ്പാ ലിറ്റിയുടെ നേതൃത്വത്തില്‍ സ്‌പ്രേയിങ് ആരംഭിക്കും.ദേശീയ ഡെ ങ്കിപ്പനി ദിനചാരണത്തോടനുബന്ധിച്ച് മെയ് 16 ന് പഞ്ചായത്ത് തലത്തില്‍ കൊതുക് നശീകരണ കര്‍മപദ്ധതികള്‍ക്കും തുടക്കമി ടും. മഴക്കാലപൂര്‍വ്വ ശുചീകരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയി ല്‍ വിവിധ വകുപ്പുകളുടെ സംയോജിത യോഗം ചേരുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.