കാര്‍ഷിക കലണ്ടര്‍ രൂപീകരിച്ചു
പാലക്കാട് : ജില്ലയില്‍ ഒന്നാം വിള കൃഷി ഏകീകൃതമായി ചെയ്യു വാന്‍ ഉമ നെല്‍വിത്ത് ഉപയോഗിച്ച് മെയ് 15 ന് ഞാറ്റടി തയ്യാറാക്കു വാന്‍ തീരുമാനമായി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മലമ്പുഴ, പോത്തുണ്ടി, മംഗലം, ചേരാമംഗലം പദ്ധതി ഉപദേശക സമിതി യോഗത്തിലാണ് കാര്‍ഷിക കലണ്ടര്‍ സംബന്ധിച്ച് തീരുമാനമാ ത്.ജൂണ്‍ 10 മുതല്‍ 25 വരെ പറിച്ച് നടീല്‍ പൂര്‍ത്തീകരിക്കാനും ജൂണ്‍ 10 നകം ജില്ലയില്‍ കാലവര്‍ഷം എത്തിയില്ലെങ്കില്‍, ഡാമുകളില്‍ നിന്നും കനാല്‍ വഴി വെളളം തുറന്ന് വിടാനും യോഗത്തില്‍ തീരു മാനമായി. സെപ്റ്റംബര്‍ അവസാന വാരം മുതല്‍ ഒക്ടോബര്‍ രണ്ടാം വാരത്തിനകം കൊയ്ത്ത് പൂര്‍ത്തികരിക്കുന്ന തരത്തില്‍ വിള ക്രമീ കരിക്കേണ്ടതാണെന്നും യോഗത്തില്‍ തീരുമാനമായി.
രണ്ടാം വിളക്കായി ഒക്ടോബര്‍ 15 മുതല്‍ ഒക്ടോബര്‍ 30 നുള്ളില്‍ ഞാറ്റടി തയ്യാറാക്കാന്‍ വിത്ത് ഇട്ടാല്‍ 70 ദിവസത്തെ കായിക വളര്‍ ച്ചാഘട്ടം കഴിഞ്ഞു പ്രത്യുല്‍പാദനകാലം ആരംഭിക്കുന്നത് ഡിസംബ ര്‍ അവസാനവും, പ്രത്യുത്പാദനകാലം കഴിഞ്ഞു പാലുറയ്ക്കാന്‍ തുടങ്ങുന്നത് ജനുവരി അവസാനവുമാണ്. തുടര്‍ന്ന് 30 ദിവസങ്ങള്‍ ക്കുള്ളില്‍ നെല്ല് പാകമാകാനും ഫെബ്രുവരി അവസാനം കൊയ്യാ നും സാധിക്കുന്നു. നെല്ലിന് വെള്ളം ആവശ്യമുള്ളതും നിലം ഒരു ക്കാനും ഞാറ്റടി തയ്യാറാക്കാനും നടീല്‍ നടത്താനും, കായിക വളര്‍ ച്ചാഘട്ടം , പ്രത്യുത്പാദനകാലം എന്നിങ്ങനെ ആണ് . പ്രത്യുത്പാദന കാലം കഴിഞ്ഞു പാലുറക്കാന്‍ തുടങ്ങിയാല്‍ പിന്നെ പാടങ്ങളില്‍ നിന്നും വെള്ളം ഒഴിവാക്കാവുന്നതാണ്. ഡാമിലെ വെള്ളത്തിന്റെ അളവ് അടിസ്ഥാനപ്പെടുത്തി ഞാറ്റടി തയ്യാറാക്കാനും പറിച്ചു നടുന്ന സമയത്തും തുടര്‍ന്ന് പാലുറക്കുന്നത് വരെയുള്ള 105 ദിവസക്കാല വും ഉള്‍പ്പെടെ ഫെബ്രുവരി ആദ്യ വാരം വരെ ഡാമുകളില്‍ നിന്നും നെല്‍കൃഷിയുടെ ജലസേചനത്തിനായി ജല വിതരണം നടത്താനും യോഗത്തില്‍ തീരുമാനിച്ചു.ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പാടശേഖര സമിതി പ്രതിനിധികള്‍, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.