കുമരംപുത്തൂര്‍:എ യു പി സ്‌കൂളില്‍ പിടിഎയുടെ നേതൃത്വത്തില്‍ വേനലവധികാല ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി. ഗ്രാ മ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.എംനൗഫല്‍ തങ്ങള്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡണ്ട് സി.മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ വി.എം വിജയലക്ഷ്മി ടീച്ചര്‍, പി ടി എ അംഗങ്ങളായ എന്‍.മനോജ്,കെ.ഹരിദാസ് അധ്യാപകരായ ജയപ്രസാദ്,മനോജ് കെ.ടി,മുഹമ്മദ് ഷാഫി സി.ടി,അബു താഹിര്‍ ട്രെയിനര്‍ സവാദ് എന്നിവര്‍ സംസാരിച്ചു.പത്ത് ദിവസം നീണ്ടു നില്‍ ക്കുന്ന ക്യാമ്പില്‍ 80 ഓളം കുട്ടികളാണ് പരിശീലനം നേടുന്നത്. കെ. എഫ്.എ ട്രെയിനര്‍ സവാദ് തെങ്കരയാണ് പരിശീലകന്‍. ഫുട്‌ബോള്‍ രംഗത്തെ പ്രമുഖര്‍ ഓരോ ദിവസങ്ങളിലും ക്യാമ്പ് സന്ദര്‍ശിച്ച് ആവ ശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!