കുമരംപുത്തൂര്‍: സംസ്ഥാനത്ത് ഗ്രാമപഞ്ചായത്തുകള്‍ക്കുളള പദ്ധതി വിഹിതത്തിന്റെ തുകകള്‍ കൈമാറാത്തതിനാല്‍ പദ്ധതി പ്രവര്‍ ത്തനങ്ങള്‍ നടത്താന്‍ കഴിയാത്ത സഹചര്യമാണെന്നും ഇക്കാര്യ ത്തില്‍ അടിയന്തിര ഇടപെടല്‍ വേണമെന്നും കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. അടി യന്തിരമായി നടത്തേണ്ട പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്ന തിനാവശ്യമായ നടപടികള്‍ സ്വീകരിച്ചെങ്കിലും ഒരു മാസമായിട്ടും ഫണ്ടുകള്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് ലഭിച്ചിട്ടില്ല. അംഗന്‍വാടി കു ട്ടികള്‍ക്കുളള പോഷകാഹാര വിതരണം, പാലിയേറ്റീവ് രോഗികള്‍ ക്കുളള മരുന്ന് വിതരണം, അടിയന്ത്രി പ്രാധാന്യമുളള കുടിവെളള പദ്ധതികള്‍, എസ്.എസ്.എ വിഹിതം, ലൈഫ് ഭവന പദ്ധതിയില്‍ തുക നല്‍കല്‍, കരാറടിസ്ഥാനത്തില്‍ നിയമിച്ചവര്‍ക്കുളള വേതനം, ആശ്രയ പദ്ധതികള്‍ എന്നിവ നടത്താന്‍ കഴിയാത്ത സഹചര്യ മാണുളളത്.

സര്‍ക്കാര്‍ 100 ദിന കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെ ങ്കിലും പുതിയതായ പ്രവര്‍ത്തനങ്ങളൊ നിലവിലുളള പദ്ധതികള്‍ നടത്തുന്നതിനുളള പണമോ കണ്ടെത്തിയിട്ടില്ല.ജില്ലയില്‍ കര്‍മ്മ പദ്ധതികളുടെ ഭാഗമായി ഇരുപതിനായിരം വീട് പ്രവര്‍ത്തകള്‍ പൂര്‍ത്തീകരിക്കാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഫണ്ട് ലഭ്യമാ ക്കിയിട്ടില്ല. മാത്രവുമല്ല 2021-22 സാമ്പത്തിക വര്‍ഷത്തെ പൂര്‍ത്തീ കരിച്ച പ്രവര്‍ത്തികളുടെ തുക നല്‍കുന്നതിനുളള സ്പില്‍ഓവര്‍ പ്രവര്‍ത്തികളുടെ തുകയും നാളിതുവരെയായി അനുവദിച്ചിട്ടില്ല. ഈ വകയിലേക്ക് തന്നെ കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിന് 50 ലക്ഷം രൂപയോളം ലഭിക്കാനുണ്ട്. ഫണ്ട് ലഭിക്കാത്തതിനാല്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണെന്നും അടിയന്തിരമായി ഫണ്ട് അനുവദിക്കണമെന്ന് സര്‍ക്കാറിന് അയച്ച നിവേദനത്തില്‍ പ്രസിഡ ന്റ് കെ.കെ ലക്ഷ്മിക്കുട്ടി ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!