എടത്തനാട്ടുകര: മത ന്യൂന പക്ഷങ്ങളെ ഭീതിയിലാഴ്ത്തി രാജ്യത്ത് വിഭജനം സൃഷ്ടിക്കുന്ന പൗരത്വ ബില്ലിനെതിരെ പൊതു സമൂഹം ഒന്നിക്കണമെന്ന് കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) അലനല്ലൂർ പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു
അർദ്ധ വാർഷിക പരീക്ഷാ നടത്തിപ്പിൽ വന്ന പാകപ്പിഴവുകൾ നികത്തി പരീക്ഷയുടെ ഗുണമേന്മ ഉറപ്പു വരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കെ.എസ്.ടി.യു സംസ്ഥാന ട്രഷറർ അബ്ദുൽ കരീം പടുകുണ്ടിൽ സമ്മേളനം ഉൽഘാടനം ചെയ്തു. കെ.എസ്.ടി.യു പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു.
കെ.എസ്.ടി.യു സബ് ജില്ലാ പ്രസിഡന്റ് അബ്ദുറഷീദ് ചതുരാല, സബ് ജില്ലാ സെക്രട്ടറി പി.അൻവർ സാദത്ത്, ടി.കെ.മുഹമ്മദ് ഹനീഫ, കെ.എ. അബ്ദുൾ മനാഫ്, കെ. യൂനസ് സലീം, പി.അബ്ദുൾ നാസർ, നൗഷാദ് പുത്തങ്കോട്ട്, . പി.അബ്ദുസ്സലാം, വി.പി.ഉമ്മർ, എ. കബീർ, പി. ഫിറോസ് ബാബു, സി.ഇസ്മയിൽ,
കെ.ടി.സക്കീന, കെ.സക്കീന, കെ.ടി. ഫാത്തിമത്ത് സുഹറ, പി. മുംതാസ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ
പി.കെ.മുഹമ്മദ് മുസ്തഫ (പ്രസിഡന്റ്),
പി.പി.അബ്ദുൾ വഹാബ്, എ.കബീർ,പി.പി.ഷാനിർ,സി.പി.ഷെരീഫ്, കെ.ടി. ഫാത്തിമത്ത് സുഹറ (വൈസ് പ്രസിഡന്റുമാർ),
കെ. യൂനസ് സലീം (സെക്രട്ടറി), ജുനൈദ്, ടി.കെ.അൻസാർ ബാബു, പി.അബ്ദുസ്സലാം, കെ.ടി.സക്കീന (ജോ.സെക്രട്ടറിമാർ),
നൗഷാദ് പുത്തങ്കോട്ട് (ട്രഷറർ).