പാലക്കാട്:സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിന് നടപടിയെടുക്കണമെന്ന് വര്‍ക്കിങ്ങ് വുമണ്‍സ് കോ ഓഡിനേഷന്‍ കണ്‍വെന്‍ഷന്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു.അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ രാജ്യ ത്തിന്റെ പലകോണുകളിലും ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളോട് കണ്‍വന്‍ഷന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.ജനുവരി 8ന് ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്തിട്ടുള്ള ദേശീയ പണിമുടക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെ തിരായ അതിക്രമങ്ങള്‍ക്കെതിരെ ഡിസംബര്‍ 16ന് ആഹ്വാനം ചെയ്തിട്ടുള്ള അഖിലേന്ത്യാ പ്രതിഷേധ ദിനം വിജയിപ്പിക്കാനും തീരുമാനിച്ചു. പാലക്കാട് കെ.ജി.ബോസ് ഭവനില്‍ കണ്‍വെന്‍ഷന്‍ കെജിഒഎ സംസ്ഥാന കമ്മിറ്റി അംഗം ഡോ.ശ്രീദേവി ഉദ്ഘാടനം ചെയ്തു.സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി.എം.ജമീല അധ്യക്ഷയായി. സിഐടിയു സംസ്ഥാന സെക്രട്ടറി വി.സി. കാര്‍ത്ത്യായനി, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.അച്യുതന്‍, സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എം.പത്മിനി ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹി കളായി വി.സരള(കണ്‍വീനര്‍), ടി.എം.ജമീല, കൃഷ്ണകുമാരി (ജോയി ന്റ് കണ്‍വീനര്‍മാര്‍) എന്നിവരെയും 35 അംഗ കമ്മിറ്റിയും തെരഞ്ഞെടുത്തു. ജില്ലാ കണ്‍വീനര്‍ എല്‍.ഇന്ദിര സ്വാഗതംവും വി.സരള നന്ദിയും പറഞ്ഞൂ.