പാലക്കാട്: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധി ച്ചുള്ള ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഇന്‍ഫര്‍ മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് നാളെ (മാര്‍ച്ച് നാലിന് ) പാലക്കാടന്‍ തനത്- കലാ സാംസ്‌കാരിക- പ്രഭാഷണ പരിപാടികള്‍ സംഘടിപ്പിക്കും. ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ നടക്കുന്ന പരിപാടിയു ടെ ഉദ്ഘാടനം വൈകിട്ട് 3.30 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണ ന്‍കുട്ടി നിര്‍വഹിക്കും. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാ കും. വി.കെ ശ്രീകണ്ഠന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ എന്നിവര്‍ മുഖ്യാതിഥികളാകും. മികച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുരസ്‌കാരം, മികച്ച ജില്ലാ കലക്ടര്‍ക്കുള്ള സംസ്ഥാനതല റവന്യൂ പുരസ്‌കാരം എന്നിവ ക രസ്ഥമാക്കിയ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയെ പരിപാടിയില്‍ ആദരിക്കും. തുടര്‍ന്ന് കഥാകൃത്തും ജില്ലാ പബ്ലിക് ലൈബ്രറി നിര്‍ വാഹക സമിതി അംഗവുമായ രാജേഷ് മേനോന്‍ ‘സ്വാതന്ത്ര്യത്തി ന്റെ 75 വര്‍ഷങ്ങള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. പാ ലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍, പാലക്കാട് ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍, കേരളശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഷീബ, കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അജിത്ത്, മങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എന്‍ ഗോകുല്‍ദാസ്, മണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത, മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി സജിത, പറളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി സുരേഷ്‌കുമാര്‍, പിരായിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുമതി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ.കെ.ഉണ്ണികൃഷ്ണന്‍ ,അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ കെ. സുമ എന്നിവര്‍ സംബന്ധിക്കും.

ഉദ്ഘാടനത്തിന് മുന്നോടിയായി കല്ലടിക്കോട് യുവര്‍ ചോയ്‌സ് കലാസമിതി ശിങ്കാരിമേളം അവതരിപ്പിക്കും.

ഉദ്ഘാടനത്തിന് ശേഷം പാലക്കാടിൻ്റെ തനത് കലാസാംസ്കാരിക പരിപാടികൾ അരങ്ങേറും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്.

ഉദ്ഘാടനത്തിന് ശേഷം വൈകിട്ട് 4.15 -ഓടെയാണ് കലാപരിപാടികള്‍ നടക്കുക.

നഞ്ചിയമ്മയും പഴനിസ്വാമിയും ഉൾപ്പെട്ട ആസാദ് കലാ സംഘം ഗോത്രവാദ്യ താളവുമായെത്തും

ആദിവാസി സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമായ പരമ്പരാഗത കലാരൂപങ്ങളും വാദ്യോപകരണങ്ങളും ഉപയോഗി ച്ചു ള്ള കലാപ്രകടനമാവും ഗോത്ര ഗായിക നഞ്ചിയമ്മയും നടൻ പഴനി സ്വാമിയും ഉൾപ്പെട്ട ആസാദ് കലാ സംഘം കാഴ്ച്ച വെയ്ക്കുക. ഊ രിലെ പൊറ, ദവില്‍, കെഗല്, ജാല്‍ട്ര, ചെലങ്ക തുടങ്ങിയ പ്രധാന ആ ദിവാസി വാദ്യോപകരണങ്ങളാവും സംഘം ഉപയോഗിക്കുക. ‘കമ്പ ളം'(വിളവെടുപ്പ്, വിളയിറക്കല്‍ ഉത്സവം), മരണാനന്തരചടങ്ങായ ‘ചീറ്’ എന്നിവയ്ക്ക് ഈ വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചിരുന്ന തായാണ് അറിവ്. മരണാനന്തരചടങ്ങിന് ഊര് മുറ്റത്ത് മഞ്ചല്‍ ഉണ്ടാക്കി അതില്‍ കിടത്തുന്ന മൃതദേഹത്തിനു ചുറ്റും ഗാനങ്ങളും വാദ്യമേളവുമായി ഊരുകാര്‍ നൃത്തം വയ്ക്കും. മരണാനന്തരചട ങ്ങിനു മാത്രമാണ് ഇപ്പോള്‍ വാദ്യോപകരണങ്ങള്‍ ഉപയോഗി ക്കു ന്നത്. കോടമഞ്ഞ് മൂടിയ സ്ഥലങ്ങളില്‍ വന്യമൃഗങ്ങളെ അകറ്റാനും ഈ സംഗീതം ഉപയോഗിച്ചിരുന്നു. ഒരു കാലഘട്ടത്തിന്റെ സംസ്‌കാ രത്തിന്റെ ഭാഗമായിരുന്ന ഗോത്രവാദ്യം പരിചയപ്പെടാനും ഇതി ലൂടെ കാഴ്ച്ചക്കാർക്ക് അവസരമുണ്ടാകും. 16 കലാകാരന്മാരാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കലാമേളയില്‍ പങ്കെടുക്കുക.

അയ്യപ്പനും കോശിയും എന്ന മലയാള ചലച്ചിത്രത്തിലെ ‘കലകാത്ത’ എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് മലയാളി മനസ്സുകളിലേക്ക് നഞ്ചി യമ്മ ചേക്കേറിയത്. അട്ടപ്പാടിയിലെ ഗോത്ര കലാരൂപങ്ങളുടെ തനത് കാഴ്ചകള്‍ നേരത്തെ ചലച്ചിത്രങ്ങളില്‍ മിന്നിമറഞ്ഞെങ്കിലും നഞ്ചി യമ്മയുടെ പാട്ട് പതിച്ചത് മലയാളിയുടെ മനസിലേക്കായിരുന്നു. സം സ്ഥാന സര്‍ക്കാരിന്റെ സ്പെഷ്യല്‍ ജൂറി പുരസ്‌കാര ജേതാവ് കൂടി യായ നഞ്ചിയമ്മ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ രണ്ടു ലക്ഷം വീടു കള്‍ പൂര്‍ത്തിയായതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ പുറത്തിറ ക്കിയ ആദിവാസി ഭാഷയിലുള്ള പ്രൊമോഷന്‍ ഗാനവും ആലപി ച്ചിട്ടുണ്ട്.

ആദിവാസി കലാകാരനും അട്ടപ്പാടി സ്വദേശിയുമായ പഴനി സ്വാ മിയും നഞ്ചിയമ്മയ്‌ക്കൊപ്പമുണ്ടാകും. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ വേഷം ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്നര ഡസനോളം അംഗങ്ങള്‍ സംഘത്തിലു ണ്ട്. സംഘം ഡല്‍ഹിയില്‍ നടന്ന നാഷണല്‍ ട്രൈബല്‍ ഫെസ്റ്റിവലി ല്‍ മൂന്നു തവണ കലാപ്രകടനം കാഴ്ചവച്ചിട്ടുണ്ട്. സിനിമ കൊണ്ടു വ ന്ന പേരും പെരുമയും തങ്ങളില്‍ ഒതുക്കാതെ മറ്റുള്ളവര്‍ക്ക് കൂടി പ്രയോജനപ്പെടുത്തുക എന്നതാണ് ഇവര്‍ ലക്ഷ്യമിടുന്നത്. പഴശ്ശി രാജ, അന്‍വര്‍, സപ്തമശ്രീ തസ്‌കരാഃ തുടങ്ങിയ ചിത്രങ്ങളില്‍ മുമ്പ് പഴനി സ്വാമി ഭാഗമായിട്ടുണ്ട്. 2012ല്‍ ‘ഗോത്രായനം’ പരിപാടിയില്‍ പ്രത്യേക പുരസ്‌കാരവും 2015ല്‍ സംസ്ഥാന ഫോക് ലോര്‍ അവാര്‍ ഡും നേടിയിട്ടുള്ള പഴനിസ്വാമി വനംവകുപ്പില്‍ റിസര്‍വ് ഫോറസ്റ്റ് വാച്ചറാണ്. ഗോത്രവിഭാഗത്തിന്റെ ഈരടികളും താളവുമായി ന ഞ്ചിയമ്മയും കൂട്ടരും ആസാദികാ അമൃത് മഹോത്സവത്തില്‍ കാ ണികളുടെ മനം കവരും.

നാടന്‍ പാട്ട് ശീലുകളുമായി മണികണ്ഠനും സംഘവും

നാടന്‍ പാട്ട് ശീലുകളുമായി പുരസ്‌കാര ജേതാവ് മണികണ്ഠനും സം ഘവും അരങ്ങിലെത്തും. ഫോക്ക് ആര്‍ട്ട് റിസര്‍ച്ച് സെന്ററിന്റെ 2021 ലെ കലാഭവന്‍മണി കലാ മാണിക്യ പുരസ്‌കാര ജേതാവാണ് നാടന്‍പാട്ട് കലാകാരന്‍ മണികണ്ഠന്‍. നാടന്‍ കലാരൂപങ്ങള്‍ കോര്‍ ത്തിണക്കിയാവും മണികണ്ഠനും സംഘവും ആസാദി കാ അമൃത് മഹോത്സവില്‍ നാടന്‍പാട്ടുകള്‍ പങ്കുവയ്ക്കുക. നാടന്‍ കലാരൂപ ങ്ങള്‍ കൂടി പരിചയപ്പെടാനും ആസ്വദിക്കാനും കാണികള്‍ക്ക് കഴി യും 22 വര്‍ഷത്തിലേറെയായി കലാരംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന കലാകാരനാണ്.

നൃത്ത സംഗീത ഹാസ്യവുമായി പൊറാട്ട് നാടകം അരങ്ങേറും

നൃത്ത സംഗീത ഹാസ്യവുമായി മണ്ണൂര്‍ ചന്ദ്രനും സംഘവും പൊറാട്ട് നാടകം അവതരിപ്പിക്കും. ജില്ലയിലെ പാലക്കാട്, ചിറ്റൂര്‍, കൊല്ലങ്കോ ട്, നെന്മാറ, ആലത്തൂര്‍ പ്രദേശങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള പൊ റാട്ട് പാലക്കാടന്‍ തനത് ഭാഷയിലാണ് അവതരിപ്പിക്കുന്നത്. ഈ പ്ര ദേശങ്ങളിലെ ക്ഷേത്രങ്ങളില്‍ ആചാരമായി പാണന്‍ സമുദായക്കാ രാണ് പൊറാട്ട് അവതരിപ്പിച്ചു വരുന്നത്. ചുരുങ്ങിയത് 400 വര്‍ഷമെ ങ്കിലും പഴക്കം പൊറാട്ടിന് ഉണ്ടെന്ന് പറയപ്പെടുന്നു. തമിഴ്നാട്ടിലെ തെ രുക്കൂത്തിന്റെ ചുവടുപിടിച്ചാണ് ഈ കലാരൂപം ആരംഭിച്ചത്. വാ മൊഴിയിലൂടെ പകര്‍ന്ന് പോയ കലയാണ് പൊറാട്ട്. തൊട്ടിയനും തൊട്ടിച്ചിയും, മണ്ണാനും മണ്ണാത്തിയും, കുറവനും കുറത്തിയും, ച ക്കിലിയന്‍ ചക്കിലിച്ചി, കവറയും കവറച്ചിയും, ദേവദാസി, നര്‍ത്ത കി, മാധു അച്ചി, കുശവന്‍, മാപ്പിള തുടങ്ങി ഇരുപത്തഞ്ചോളം വേഷ ങ്ങള്‍ പൊറാട്ടിലുണ്ട്. ഓരോ വിഭാഗക്കാരുടേയും ജീവിത ചരിത്രം സംഭാഷണങ്ങളിലൂടെ അവതരിപ്പിച്ച് ചിരിക്കാനും ചിന്തിപ്പിക്കാ നും പൊറാട്ട് അവസരമൊരുക്കുന്നു. പ്രണയകലഹമാണ് പാട്ടിലൂടെ അവതരിപ്പിക്കുന്നത്. ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ ഉപയോഗിച്ചുള്ള സംഭാഷണ ശൈലികളും പൊറാട്ടില്‍ കാണാം. അഗ്രഹാരങ്ങളില്‍ പൂക്കള്‍ വിറ്റു ഉപജീവനം കണ്ടിരുന്ന പൂക്കാരിയുടേയും ഭര്‍ത്താവ് തിരിടന്റേയും(വൈദ്യന്‍) കഥയാണ് ആസാദികാ അമൃത് മഹോ ത്സവത്തിന്റെ ഭാഗമായി മണ്ണൂര്‍ ചന്ദ്രനും സംഘവും അവതരിപ്പി ക്കുന്നത്.

മുത്തച്ഛനും അച്ഛനും തുടങ്ങി വച്ച പൊറാട്ട് പാരമ്പര്യം മണ്ണൂര്‍ ചന്ദ്രന്‍ തന്റെ പത്താം വയസ്സില്‍ ആരംഭിച്ചു. 57 വര്‍ഷത്തോളമായി തുടരു ന്നു. ഇന്ന് ജില്ലയിലെ പതിനെട്ടോളം കാവുകളില്‍ പൊറാട്ട് വര്‍ഷം തോറും അവതരിപ്പിച്ചു വരുന്നു. സംഘത്തില്‍ 17 പേരാണുള്ളത്. കാ വാലം നാരായണപ്പണിക്കരുടെ നേതൃത്വത്തില്‍ 2005 ല്‍ കേന്ദ്ര സം ഗീത നാടക അക്കാദമിയുടെ അംഗീകാരത്തോടെ മണ്ണൂര്‍ ചന്ദ്രന്‍ പൊറാട്ട് കളരി മണ്ണൂരില്‍ ആരംഭിക്കുകയായിരുന്നു.കേരളത്തിനു പുറമെ കേ്ന്ദ്ര സംഗീതനാടക അക്കാദമി, കര്‍ണാടക, ആന്ധ്രാപ്രദേ ശ്, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ മണ്ണൂര്‍ ചന്ദ്രന്‍ പൊറാട്ട് അവതരിപ്പിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി പുരസ്‌കാ രം, ഫോക് ലോര്‍ പുരസ്‌കാരം, ഫോക്ക് ലോര്‍ ഫെല്ലോഷിപ്പ്, ടൂറി സം വകുപ്പ് അംഗീകാരം തുടങ്ങിയ ബഹുമതികള്‍ ലഭിച്ച കലാകാ രനാണ് മണ്ണൂര്‍ ചന്ദ്രന്‍.

കണ്യാര്‍കളിയുമായി എലവഞ്ചേരി കിഴക്കുമുറി ദേശം

ക്ഷേത്രാനുഷ്ഠാന കലയായ കണ്യാര്‍കളിയുമായി എലവഞ്ചേരി കി ഴക്കുമുറി ദേശമെത്തും. ഉത്സവങ്ങളോട് അനുബന്ധിച്ച് ക്ഷേത്രങ്ങ ളിലും പരിസരങ്ങളിലുമാണ് കണ്യാര്‍കളി നടത്തുന്നത്. കര്‍ണ്ണകി യാര്‍ എന്നും അറിയപ്പെടുന്ന കണ്യാര്‍കളി ചിലപ്പതികാരത്തിലെ കണ്ണകിയുമായി ഐതിഹ്യം കെട്ടുപിണഞ്ഞു കിടക്കുന്നു. കോപ ത്താല്‍ മധുരൈ നഗരം ചുട്ടെരിച്ച കണ്ണകിയെ ശാന്തമാക്കാനായി കെട്ടിയാടപ്പെട്ടതാണെന്നും കരുതപ്പെടുന്നു. നാടോടിനൃത്തത്തി ന്റെ താളാത്മകമായ ചാരുതയുമായി അയോധനകലയുടെ ചടുല മായ ചലനങ്ങളെ ഇത് സമന്വയിപ്പിക്കുന്നു. ചെണ്ട, മദളം ,ചേങ്ങില, കുറുങ്കുഴല്‍, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങള്‍ ഉപയോ ഗിക്കുന്നു.

കല്ല്യാണസൗഗന്ധികം അരങ്ങുണര്‍ത്തും 

തുള്ളല്‍ തിലകം കേരളശ്ശേരി പ്രഭാവതിയും സംഘവും ഓട്ടന്‍ തുള്ള ലില്‍ കല്യാണസൗഗന്ധികം വിഷയമാക്കി അരങ്ങുണര്‍ത്തും. 45 വ ര്‍ഷമായി തുള്ളല്‍ കലാരംഗത്തെ സജീവസാന്നിധ്യമാണ് കേരളശ്ശേ രി പ്രഭാവതി. ഹാസ്യവും ലാളിത്യവും തനിമയും കൊണ്ട് ജനസ്വീ കാര്യത ഏറെയുള്ള കലാരൂപമാണ് തുള്ളല്‍. വരേണ്യതയുടെ കാഴ്ച പ്പാടുകളെ മാറ്റി സാധാരണക്കാരന്റെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങിയ കലാരൂപം.തുള്ളലിനോടുള്ള അഭിനിവേശം കൊണ്ട് ഒമ്പതാം വയ സ്സില്‍ അരങ്ങേറ്റം കുറിച്ച പ്രഭാവതി അച്ഛന്‍ രാമന്‍കുട്ടി വാര്യര്‍ രചി ച്ച കലിയുടെ വികൃതി എന്ന തുള്ളല്‍ അവതരിപ്പിച്ചാണ് കലാരംഗ ത്തേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് തുള്ളല്‍കല ജീവിതത്തിന്റെ ഭാഗമായി മാറി. 1979 ല്‍ തുള്ളല്‍ തിലകം എന്ന കീര്‍ത്തിമുദ്ര ലഭിച്ചു. കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ 2013 ലെ കുഞ്ചന്‍ അ വാര്‍ഡ്, 2014 ലെ കലാസാഗര്‍ അവാര്‍ഡ്, കലാ ദര്‍പ്പണ്‍ പുരസ്‌കാ രം, തനിമ സാഹിത്യവേദി പുരസ്‌കാരം, ഒടുവില്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ ഫീല്‍ഡ് പബ്ലിസിറ്റിക്ക് വേണ്ടി മദ്യപാനം, സാക്ഷരത, കുടുംബാസൂത്രണം എന്നീ വിഷയങ്ങളെ ക്കുറിച്ച് അ വതരിപ്പിച്ച തുള്ളല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!