മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ മേഖലയില്‍ ഗവണ്‍മെന്റ് കോളേജ് സ്ഥാപിക്കണമെന്ന് എസ്എഫ്‌ഐ മണ്ണാര്‍ക്കാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.മലയോര കുടിയേറ്റ ആദിവാസി മേഖലയായ കാ ഞ്ഞി രപ്പുഴയിലെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ ഉന്നത പഠ നത്തിന് മണ്ണാര്‍ക്കാടിനെയാണ് ആശ്രയിക്കുന്നത്.പിന്നാക്കക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി കാ ഞ്ഞിരപ്പുഴ മേഖലയില്‍ സര്‍ക്കാര്‍ കോളേജ് അനിവാര്യമാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജോബിസണ്‍ ജെയിംസ് ഉദ്ഘാട നം ചെയ്തു.ഏരിയ പ്രസിഡന്റ് ഹരി അധ്യക്ഷനായി.ജില്ലാ പ്രസിഡ ന്റ് കെ പ്രയാണ്‍,വൈസ് പ്രസിഡന്റ് നിഷാദ്,ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിപിന്‍,സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ സി റിയാസു ദ്ദീന്‍,മണ്ണാര്‍ക്കാട് ഏരിയ സെന്റര്‍ അംഗം എം വിനോദ്കുമാര്‍, ഡി വൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ള പ്പാടം,ബ്ലോക്ക് പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ സംബന്ധി ച്ചു.സംഘാടക സമിതി ചെയര്‍മാന്‍ വിനോദ് കുമാര്‍ സ്വാഗതവും ഏരിയ സെക്രട്ടറി മാലിക്ക് നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹി കള്‍: മാലിക്ക് (സെക്രട്ടറി),പി ഹരി (പ്രസിഡന്റ്).