അലനല്ലൂര്‍: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ അലനല്ലൂര്‍ കണ്ണംകുണ്ട് മിനി സ്റ്റേഡിയ ത്തിന്റെ ചുറ്റുമതില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.കെ ഉമ്മുസല്‍മ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ അയി ഷാബി ആറാട്ടുതൊടി അധ്യക്ഷയായി.ബ്ലോക്ക് പഞ്ചായത്ത് അംഗം വി അബ്ദുള്‍ സലീം,ടൗണ്‍ വാര്‍ഡ് മെമ്പര്‍ പി മുസ്തഫ,വിസ്മയ ക്ലബ്ബ് പ്ര തിനിധി ശമീര്‍ ടി,യുവധാര ക്ലബ്ബ് പ്രതിനിധി നിസാം പി,ഫിറോസ് മാസ്റ്റര്‍,ഹമീദ്,അന്‍ഷാദ് എന്നിവര്‍ സംബന്ധിച്ചു.
മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് 2021-22 വര്‍ഷത്തില്‍ അലനല്ലൂര്‍ ഡിവിഷന് മെമ്പര്‍ വി അബ്ദുള്‍ സലീമിന് അനുവദിച്ച വികസന ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ ചെലഴിച്ചാണ് ഇരിപ്പിട സൗക ര്യത്തോടെ ചുറ്റുമതില്‍ നിര്‍മിച്ചത്.ഒരു ഏക്കറും തൊണ്ണൂറ് സെന്റ് സ്ഥലമുള്ളതാണ് മൈതാനം.പ്രദേശത്തെ യുവാക്കളുടേയും കുട്ടി കളുടെയും ഏക കളിസ്ഥലമാണ് ഇത്.വളര്‍ന്നു വരുന്ന താരങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ സ്റ്റേഡിയം നവീകരിക്കണമെന്നും ചുറ്റു മതില് കെട്ടി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.