മണ്ണാര്‍ക്കാട്: കര്‍ഷകര്‍ക്കുള്ള സൗജന്യ വൈദ്യുതി സംബന്ധിച്ച പു തിയ സംവിധാനം പുനരാലോചിച്ച ശേഷമേ നടപ്പാക്കുകയുള്ളൂവെ ന്ന് കൃഷി വകുപ്പ് മന്ത്രി അറിയിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു.കൃഷി മന്ത്രി പി.പ്രസാദുമായി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇത്.അഞ്ചേക്കറില്‍ താഴെയു ള്ള കര്‍ഷകര്‍ക്ക് സൗജന്യമായി വൈദ്യുതി അനുവദിക്കുകയും പ്ര സ്തുത തുക കൃഷിവകുപ്പ് അടക്കുകയും ചെയ്തിരുന്ന നിലവിലുണ്ടാ യിരുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായി കര്‍ഷകരെ സമിതികളായി തിരിച്ച് ഈ സമിതികള്‍ മുഖേന രണ്ടു മാസത്തെ വൈദ്യുതി തുക മുന്‍കൂറായി നല്കുന്ന പുതിയ രീതിയാണ് പുനരാലോചിച്ച് നടപ്പാ ക്കാന്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച ഉത്തരവ് ഡിസംബറിലാണ് പുറത്തിറങ്ങിയത്.