അലനല്ലൂര്‍:സാഹസികയാത്രയായ ഫിയല്‍രാവന്‍ പോളാര്‍ എക്‌സ് പെഡിഷനിലേക്കുള്ള വോട്ടിംഗ് അവസാനമണിക്കൂറു കളിലേക്ക് നീങ്ങുമ്പോള്‍ കേരളത്തിന്റെ പ്രതീക്ഷയായ എടത്തനാട്ടുകര സ്വദേശി അഷ്‌റഫ് എക്‌സലും ഹൈദരാബാദ് സ്വദേശി ജയരാജ് ഗഡേലയും തമ്മില്‍ പോരാട്ടം കടുത്തു.ആറായിരത്തിലധികം വോട്ടിന്റെ ലീഡുമായി കുതിക്കുന്ന അഷ്‌റഫ് അലി കെവി എന്ന അഷ്‌റഫ് എക്‌സലിന്റെ തൊട്ട് പിറകെയുണ്ട്.ഇനി രണ്ട് ദിവസം മാത്രമാണ് വോട്ടിംഗിനുള്ളത്.ആ ദൂരം ഭൂരിപക്ഷ വോട്ടുകളുമായി മറികടന്ന് ആര്‍ട്ടിക്കില്‍ തൊടാനായുള്ള അക്ഷീണ പ്രയത്‌നത്തി ലാണ് അഷ്‌റഫും കൂട്ടരും.നൂറായിരം ശക്തികളോടുള്ള ഈ ചെറിയ സംഘത്തിന്റെ പോരാട്ടം വിജയിക്കാന്‍ ഓണ്‍ലൈന്‍ വഴിയുള്ള ഒരു വോട്ടാണ് അഷ്‌റഫ് അഭ്യര്‍ഥിക്കുന്നത്.വാട്‌സ് ആപ്പ്,ഫെയ്‌സ് ബുക്ക് തുടങ്ങിയ നവമാധ്യമ സങ്കേതങ്ങളിലൂടെയുള്ള വോട്ടഭ്യ ര്‍ഥന കൊഴുക്കുകയാണ്.ഒരു വോട്ട് പോലും അശ്രദ്ധ കൊണ്ട് നഷ്ടപ്പെടാതിരിക്കാന്‍ ഓണ്‍ലൈനിലും ഓഫ്‌ലൈനിലും പ്രവര്‍ത്ത നങ്ങള്‍ ഉച്ചസ്ഥായിയിലാണ്. സ്‌കാന്റിനേവിയന്‍ ആര്‍ട്ടിക് സര്‍ക്കിളില്‍ മൈനസ് മുപ്പത് മുതല്‍ മൈനസ് നാല്‍പ്പത് വരെ താപനിലയില്‍ നായ്ക്കള്‍ വലിക്കുന്ന വണ്ടിയില്‍ മുന്നൂറ് കിലോ മീറ്റര്‍ യാത്രയാണ് ഫിയല്‍രാവന്‍ ആര്‍ട്ടിക് പോളാര്‍. കഠിനമായ തണുപ്പും മേഖലയിലെ അപകടസാധ്യതകള്‍ കൊണ്ടും ലോക ത്തിലെ തന്നെ ഏറ്റവും സാഹസികമായൊരു വിനോദമാണിത്. ഇന്ത്യയില്‍ നിന്നും ഒരുപാട് പേര്‍ മത്സരിക്കുന്നുണ്ട്.കേരളത്തില്‍ നിന്നും അഷ്‌റഫിനാണ് അവസരം.പിന്നെ ആന്ധ്രയിലെ ഹൈദ രാബാദ് സ്വദേശിക്കും.ഒരു ലക്ഷത്തി ഇരുപത്തിയൊന്നായിരത്തി ലധികം വോട്ടുമായി ഒന്നാം സ്ഥാനത്താണ് അഷ്‌റഫ്. വോട്ട് ചെയ്ത് വിജയിപ്പിച്ചാല്‍ തണുത്തുറഞ്ഞ മഞ്ഞ് മാത്രം നിറഞ്ഞ ആര്‍ട്ടിക് ധ്രുവത്തിലൂടെയുള്ള സാഹസികയാത്രയുടെ കാഴ്ചകള്‍ റൂട്ട് റെക്കോര്‍ഡ്‌സ് എന്ന തന്റെ റൂട്ട് റെക്കേര്‍ഡ് എന്ന യൂ ട്യൂബ് ചാനലിലൂടെ നിങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുമെന്നാണ് അഷ്‌റഫി ന്റെ വാഗ്്ദാനം. അഷ്‌റഫിന് വോട്ട് ചെയ്യാന്‍ ക്ലിക് ചെയ്യുക: http://www.ashrafexcel.com/
വോട്ട് ചെയ്യാന്‍ സാധിക്കാത്തവര്‍ ഈ പോസ്റ്റ് നോക്കുക:
https://www.facebook.com/541752912872412/posts/947777768936589?sfns=1