അലനല്ലൂര്‍:എസ് കെ എസ് എസ് എഫ് അലനല്ലൂര്‍ ക്ലസ്റ്റര്‍ സര്‍ഗല യത്തില്‍ അലനല്ലൂര്‍ ശാഖ ചാമ്പ്യന്മാരായി.പാക്കത്തക്കുളമ്പ് ശാഖ രണ്ടാം സ്ഥാനവും, കാളംപാറ ശാഖ മൂന്നാം സ്ഥാനവും കരസ്ഥ മാക്കി.അലനല്ലൂര്‍ ശറഫുല്‍ ഇസ്ലാം മദ്‌റസയില്‍ വെച്ച് നടന്ന പരിപാടിയില്‍ ടി.എ.റസാഖ് മാസ്റ്റര്‍ പതാക ഉയര്‍ത്തി, എസ് കെ എസ് എസ് എഫ് പാലക്കാട് ജില്ല ഉപാദ്ധ്യക്ഷന്‍ സയ്യിദ് ഹുസൈന്‍ തങ്ങള്‍ കൊടക്കാട് ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റര്‍ പ്രസിഡണ്ട് ഒ.എം. ഇസ്ഹാഖ് ഫൈസി അദ്ധ്യക്ഷനായി. എം.കെ.ഹനീഫ ഫൈസി, എന്‍.ഹംസ മാസ്റ്റര്‍, ടി.മന്‍സൂര്‍, ബാബു മാസ്റ്റര്‍ ആലായന്‍, അനസ് ദാറാനി, സംബന്ധിച്ചു.സമാപന സംഗമം ശമീര്‍ ഫൈസി കോട്ടോ പ്പാടം ഉദ്ഘാടനം ചെയ്തു.എസ് കെ എസ് എസ് എഫ്, പാലക്കാട് ജില്ല ജന.സെക്രട്ടറി അസ്‌ക്കറലി കരിമ്പ ഓവറോള്‍ വിതരണം ചെയ്തു. എം.എം.റഫീഖ് ദാരിമി, ഉബൈദ് ആക്കാടന്‍, അസ്ഹര്‍ മാസ്റ്റര്‍, വി.ടി.എ.ഖാദര്‍ കാട്ടുകുളം, യാസര്‍ അസ്ഹരി, മുബഷിര്‍.ടി, സൈനുദ്ദീന്‍ കെ.കെ, ജംഷീറലി കുളപ്പറമ്പ് സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!