മണ്ണാര്‍ക്കാട്:ഭിന്നശേഷി ദിനാചരണം ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വാരാചരണ പരിപാടിയായി മാറ്റിയിരിക്കുകയാണ് മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് .കോളേജിലെ ഹെപ്‌സണും ഡിസ്‌ഹെ ബിലിറ്റി സെല്ലും സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കു ന്നത്.ബോധവത്ക്കരണ പോസ്റ്റര്‍ ഡിസൈനിംഗ് മത്സരം, ശില്പശാല, വീല്‍ചെയര്‍ സമര്‍പ്പണം, ഭിന്നശേഷി വിദ്യാര്‍ത്ഥികളോടൊപ്പം അവരുടെ സഹായികളായ സഹപാഠികളെയും ഉള്‍പ്പെടുത്തിയുള്ള സൗഹൃദ വിനോദയാത്ര, സ്‌നേഹവിരുന്ന്, പ്രബന്ധരചനാ മത്സരം എന്നിവ പരിപാടിയുടെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുണ്ട്. ശില്പശാലയും വീല്‍ ചെയര്‍ വിതരണവും കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി.കെ.സൈതാലി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ പ്രൊഫ. ടി.കെ.ജലീല്‍ അധ്യക്ഷനായിരുന്ന ചടങ്ങി ല്‍ ഐ.ക്യു.എ.സി കോ-ഓര്‍ഡിനേറ്റര്‍ , ഡോ.വി.എ.ഹസീന, രസതന്ത്രശാസ്ത്ര വിഭാഗം മേധാവി പ്രൊഫ.എ.റസീന, മലയാളം വിഭാഗം മേധാവി പ്രൊഫ.പി.പി.ഷാജിദ് , ഹെപ്‌സന്‍ കോ-ഓര്‍ഡി നേറ്റര്‍ പ്രൊഫ.എ.സജ്‌ന, ഭിന്നശേഷി സെല്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ.വി.ഹരിത എന്നിവര്‍ സംസാരിച്ചു.ശില്പശാലയ്ക്ക് സ്‌പെ ഷല്‍ എഡ്യൂക്കേറ്റര്‍ കെ.എന്‍.ഇന്ദിര നേതൃത്വം കൊടുത്തു