അലനല്ലൂര്‍:ഒറ്റപ്പെട്ട് താമസിക്കുന്നവരെയും മുതിര്‍ന്ന പൗര ന്മാരെയും കണ്ടെത്തി അവര്‍ക്ക് വേണ്ട പിന്തുണ നല്കുന്ന കുടുംബശ്രീയുടെ സ്നേഹിത പദ്ധതി അലനല്ലൂര്‍ പഞ്ചായത്തില്‍ തുടങ്ങി.കര്‍ക്കിടാംകുന്ന് കാരയിലെ പാലക്കാഴി വീട്ടില്‍ സരോജിനിയുടെ വീട്ടില്‍ കോളിംഗ്ബെല്‍ സ്ഥാപിച്ച് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്ടി.അഫ്സറ പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം എന്‍.ഉമര്‍ ഖത്താബ് അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ല കുടുംബശ്രീ മിഷന് ഡി.പി.എം ജംഷീന ക്ലാസെടുത്തു. പഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സുലോചന, സി.കോമളം, പി.ലത, സിന്ദു എന്നിവര്‍ സംസാരിച്ചു.