അലനല്ലൂര്‍ :വിദ്യാലയങ്ങള്‍ അറിവിന്റെയും വിവരസാങ്കേതിക വിദ്യയുടെയും കേന്ദ്രങ്ങളാവണമെന്ന് പാലക്കാട് എം പി വി കെ ശ്രീകണ്ഠന്‍. ചളവ ഗവണ്‍മെന്റ് യുപി സ്‌കൂളിലെ പത്ത് ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയാ യിരുന്നു അദ്ദേഹം. ഹൈടെക് ക്ലാസുമുറികള്‍ ക്കുള്ള ഭൗതി കസാഹചര്യങ്ങള്‍ ഒരുക്കുന്നതിനുള്ള സംഭാവനയായ 40,000 രൂപ വീതം നല്‍കിയ പത്ത് കുടുംബങ്ങള്‍ക്ക് എംപി ഉപഹാരങ്ങള്‍ നല്‍കി. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ കെ രജി ടീച്ചര്‍ അധ്യക്ഷത വഹിച്ചു.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റഫീഖ പാറോക്കോട്ട്, ജില്ലാ പഞ്ചായത്ത് അംഗം എം. ജിനേഷ്, അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആലായന്‍ റഷീദ്, വാര്‍ഡ് മെമ്പര്‍മാരായ കുന്നുമ്മല്‍ സുനിത, അയ്യപ്പന്‍ കുറുപ്പാടത്ത്, മടത്തൊടി റഹ്മത്ത്, പിടിഎ പ്രസിഡണ്ട് എം വിനോദ്കുമാര്‍, എസ് എം സി ചെയര്‍മാന്‍ സി ഉദയകുമാര്‍ പ്രധാനഅദ്ധ്യാപകന്‍ അബ്ദുള്‍ റഷീദ് ചതുരാല സ്റ്റാഫ് സെക്രട്ടറി വി പ്രദീപ് കുമാര്‍ മാസ്റ്റര്‍ സീനിയര്‍ അസിസ്റ്റന്റ് ലക്ഷ്മി ടീച്ചര്‍ ഹൈടെക് ജോയിന്റ് കണ്‍വീനര്‍ വി സി.ഷൗക്കത്തലി, സ്‌കൂള്‍ ലീഡര്‍ അഞ്ജന എന്നിവര്‍ സംസാരിച്ചു.