കുമരംപുത്തൂര്‍: പട്ടാമ്പി കേന്ദ്രമായി പ്രവൃത്തിക്കുന്ന കനിവ് സാംസ്‌കാരിക വേദിയുടെ പ്രഥമ നിളാ പുരസ്‌കാര ജേതാവും കുമരംപുത്തൂര്‍ എ യു പി സ്‌കൂളിലെ അധ്യാപക രക്ഷാകര്‍തൃ സമിതി അംഗവുമായ അരിയൂര്‍ രാമകൃഷ്ണനെ കുമരംപുത്തുര്‍ എ യു പി സ്‌കൂള്‍ കുമരംപുത്തൂര്‍ ‘ അധ്യാപക രക്ഷാകര്‍തൃസമിതി ആദരിച്ചു. പി ടി എ പ്രസിഡണ്ട് സി.മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു.പി ടി എ കമ്മറ്റി അംഗങ്ങളായ പിഎം മുഹമ്മദ് കോയ, രവി, എന്‍.മനോജ് ,ഹരിദാസന്‍, സജ്‌നാ ബീവി, അധ്യാപകരായ, സി.എശാലിനി, ക്വഷ്ണകുമാര്‍, സുമ, മുഹമ്മദ് ഷാഫി എന്നിവര്‍ സംസാരിച്ചു.അരിയൂര്‍ രാമകൃഷ്ണന്‍ മറുപടി പ്രസംഗം നടത്തി. പ്രധാനാധ്യാപകന്‍ പി.ഇ മത്തായി സ്വാഗതം പറഞ്ഞു.
