അവധി ആഘോഷിക്കാന്‍ സന്ദര്‍ശകരുടെ പ്രവാഹം
കാഞ്ഞിരപ്പുഴ: ക്രിസ്തുമസും പുതുവര്‍ഷവും ആഘോഷിക്കാന്‍ സന്ദ ര്‍ശകര്‍ ഒഴുകിയെത്തിയപ്പോള്‍ കാഞ്ഞിരപ്പുഴ ഡാം ഉദ്യാനം വരുമാ നത്തില്‍ സര്‍വ്വകാല റെക്കോര്‍ഡിട്ടു.കഴിഞ്ഞ എട്ടു ദിവസത്തിനി ടെ 6,17,084 രൂപയാണ് ടിക്കറ്റ് കളക്ഷനിലൂടെ ലഭിച്ചത്.ഡിസംബര്‍ 26നും പൊതു അവധി ദിനമായ ജനുവരി രണ്ടിനുമാണ് ഉദ്യാനത്തി ന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍ ലഭിച്ചിരിക്കുന്നത്. യഥാക്രമം 1,06,962,1,13,000 രൂപ.ഡിസംബര്‍ മാസത്തില്‍ ആകെ വരു മാനം 10,72,820 രൂപയാണ്.താലൂക്കിനും ജില്ലയ്ക്കും പുറത്തും നിന്നു മായി മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പടെ കാല്‍ലക്ഷത്തോളം പേര്‍ ഉദ്യാനം സന്ദര്‍ശിച്ചു.
ഉദ്യാനത്തിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി ജലസേചന വകുപ്പും ഡിടിപിസിയും സംയുക്തമായി 2021 ഡിസം ബര്‍ 26 മുതല്‍ 31 വരെ സംഘടിപ്പിച്ച വാടിക സ്മിതം സംഗീതനൃത്ത സന്ധ്യയാണ് ക്രിസ്തുമസ് പുതുവത്സര ആഘോഷത്തിന് മാറ്റും കരു ത്തുമേകിയത്.ഉദ്യാനത്തിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായി സംഘടിപ്പിച്ച തനത് പരിപാടിയെ സന്ദര്‍ശകര്‍ നെഞ്ചേറ്റിയതിന്റെ സന്തോഷത്തിലാണ് സംഘാടക സമിതി.നവീകരിച്ച വാഹന പാര്‍ ക്കിംഗ് ഏരിയയും കടന്ന് സന്ദര്‍ശകരെത്തിയ വാഹനങ്ങളുടെ നിര നീളുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍.
ആകാശത്തേക്ക് ഉയര്‍ന്ന് നില്‍ക്കുന്ന വാക്കോടന്‍മലയുടെ വശ്യ സൗന്ദര്യത്തിന് കീഴെ ജലസമൃദ്ധമായ അണക്കെട്ടും മനോഹരമായ ഉദ്യാനത്തിന്റെ കാഴ്ചയുമെല്ലാം സമ്മാനിക്കുന്ന കാഞ്ഞിരപ്പുഴ ഉദ്യാ നം വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറി കഴിഞ്ഞു.15 കോടി രൂപയുടെ ഉദ്യാന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി യായിട്ടുണ്ട്.ചെക് ഡാമിനു സമീപം പുതിയ ഉദ്യാനം,വാച്ച് ടവര്‍ തുട ങ്ങിയവയുടെ നിര്‍മാണം താമസിയാതെ തന്നെ ആരംഭിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍.കുട്ടികളുടെ പാര്‍ക്ക് നവീകരണം ഉടന്‍ തന്നെ തുടങ്ങും.