അലനല്ലൂര്‍:ജനങ്ങളെയും പരിസ്ഥിതിയെയും വകവെക്കാതെ സം സ്ഥാന സര്‍ക്കാരിന് കമ്മീഷന് പറ്റാനുള്ള പദ്ധതിയാണ് കെ റെയി ലെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത് പറ ഞ്ഞു. അലനല്ലൂര്‍ ആശുപത്രിപ്പടിയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ റെയി ലിന്റെ പദ്ധതി രേഖ എന്ത് കൊണ്ട് ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നി ല്ലെന്നും ആര്‍ക്ക് വേണ്ടിയാണ് പദ്ധതിയെന്നും സര്‍ക്കാര്‍ വ്യക്തമാ ക്കണം.രാത്രിയില്‍ കിടന്നുറങ്ങുന്നവന്റെ മതില് ചാടികിടന്ന് വീട്ടുമുറ്റത്ത് കുറ്റിയടിക്കുന്ന പദ്ധതിയായി കെ റെയില്‍ മാറിയെ ന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നസീഫ് പാലക്കാഴി അധ്യ ക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ബി.ആര്.എം സഫീര്‍ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് ജില്ല വൈസ് പ്ര സിഡന്റ് അരുണ്‍ കുമാര്‍ പാലകുറുശ്ശി, ജില്ല സെക്രട്ടറി നൗഫല്‍ തങ്ങള്‍, നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത, അസീസ് കാര, അന്‍വര്‍ കണ്ണംകുണ്ട്, പി.നസീര്‍ ബാബു, പി.പി.കെ ഷാഹിന്‍, സിറാജ് ആലായന്‍, സുധീര്‍ കാപ്പ്പറമ്പ്, സിനാന് തങ്ങള്‍, ആഷിക്ക് വറോടന്‍, സി.സുഗുണകുമാരി, ഹബീബുള്ള അന്‍സാരി, കാസിം ആലായന്‍, വി.സി രാമദാസ്, കെ.വേണുഗോപാല്‍, ടി.കെ ഷംസു ദ്ധീന്, മുള്ളത്ത് ലത തുടങ്ങിയവര്‍ സംസാരിച്ചു.