കാഞ്ഞിരപ്പുഴ: നൃത്തത്തില്‍ മൂന്നാമതും ദേശീയപുരസ്‌കാരം സ്വ ന്തമാക്കി മീനാക്ഷി പ്രദീപ്.നടരാജ് മ്യൂസിക് അക്കാദമി ഡല്‍ഹിയി ല്‍ നടത്തിയ ഭരതമുനി നൃത്തോത്സവത്തിലാണ് മീനാക്ഷിയുടെ പു രസ്‌കാര നേട്ടം.പബ്ലിക് റിലേഷന്‍സ് സൊസൈറ്റി ഓഫ് ഇന്ത്യ ദേശീ യ പ്രസിഡന്റ് ഡോ.അജിത് പാതക്കില്‍ നിന്നും അവാര്‍ഡ് ഏറ്റുവാ ങ്ങി.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകാലത്തോളമായി തുടരുന്ന നൃത്തസപ ര്യയാണ് ദേശീയപുരസ്‌കാരത്തിലേക്ക് വീണ്ടും മീനാക്ഷിയെ എ ത്തിച്ചത്.കുച്ചിപ്പുടിയില്‍ കൃഷ്ണഭഗവാനോടുള്ള സത്യഭാമയുടെ ഭ ക്തിയുടെയുംആദരവിന്റേയും ഭാവമുദ്രകള്‍ വിരിയിച്ചാണ് മീനാ ക്ഷി ഡല്‍ഹി ആന്ധ്രാ പ്രദേശ് ഭവനിലെ എടി അംബേദ്കര്‍ ഓഡിറ്റോ റിയത്തില്‍ നടനവിസ്മയം തീര്‍ത്തത്.
അഞ്ചാം വയസ്സു മുതലാണ് നൃത്ത പഠനം ആരംഭിക്കുന്നത്.പത്ത് വ ര്‍ഷത്തോളം ആന്ധ്രാപ്രദേശിലെ പ്രാചീന്‍ കലാകേന്ദ്രത്തില്‍ നൃ ത്തം അഭ്യസിച്ചു.കുച്ചിപ്പുടി ആചാര്യന്‍ ഡോ വെമ്പടി ചിന്നസത്യ ത്തിന്റെ ശിഷ്യയും ചലച്ചിത്ര സംവിധായകന്‍ മോഹനന്റെ ഭാര്യ യുമായ നാട്യവിശാരദ ഡോ.അനുപമ മോഹനന്റെ കീഴിലാണ് ഇ പ്പോള്‍ നൃത്തപഠനം തുടരുന്നത്.കാഞ്ഞിരപ്പുഴയില്‍ കഴിഞ്ഞ നാലു വര്‍ഷത്തോളമായി നാട്യമയൂരി എന്ന പേരില്‍ നൃത്തകലാ കേന്ദ്ര വും നടത്തി വരുന്നുണ്ട്.എഴുപതോളം കുട്ടികള്‍ മീനാക്ഷിയുടെ ശിക്ഷണത്തില്‍ ന്ൃത്തം അഭ്യസിക്കുണ്ട്.
സ്‌കൂള്‍ കലോത്സവ വേദികളില്‍ കുച്ചിപ്പുടിയിലും മോഹിനിയാട്ട ത്തിലും എ ഗ്രേഡ് നേടിയിട്ടുള്ള മീനാക്ഷി ഇതിനകം വിവിധ സം സ്ഥാനങ്ങളിലെ നൃത്ത മത്സരങ്ങളില്‍ പങ്കെടുക്കുകയും പുരസ്‌കാ രങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.2018ല്‍ മോഹിനിയാട്ടത്തിലും 2020 ല്‍ കുച്ചിപ്പുടിയിലും നട്‌വര്‍ ഗോപീകൃഷ്ണ ദേശീയപുരസ്‌കാരം നേ ടിയിരുന്നു.കുച്ചിപ്പുടിയില്‍ ഇത് രണ്ടാം വട്ടമാണ് ദേശീയപുരസ്‌കാര ത്തിന് അര്‍ഹയാകുന്നത്.
കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും പള്ളിക്കുറുപ്പ് ഹൈസ്‌കൂളിലെ അധ്യാപകനുമായ കെ പ്രദീപി ന്റേയും കല്ലടിക്കോട് എയുപി സ്‌കൂളിലെ അധ്യാപികയായ ജ്യോ തിയുടേയും മകളാണ്.തൊടുപുഴ അല്‍ അസര്‍ കോളേജില്‍ എല്‍ എല്‍ബി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ മീനാക്ഷി. സഹോ ദരന്‍ ഋത്വിക്.തിരുവല്ല മാര്‍ അത്തനേഷ്യസ് കോളേജില്‍ ബിരുദാന ന്തര ബിരുദ വിദ്യാര്‍ത്ഥിയാണ്.