മണ്ണാര്‍ക്കാട്: കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ ന്യൂനപക്ഷങ്ങളു ടെയും പിന്നോക്ക ജനവിഭാഗങ്ങളുടെയും അവകാശങ്ങള്‍ ഓരോ ന്നായി നിഷേധിച്ചുകൊണ്ടിരിക്കുകയാണെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വിവാഹ പ്രായ ഭേദഗതി ബില്ല്, വഖഫ് ബോര്‍ഡ് നിയമനം, സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അട്ടിമറിച്ച തും അതാണ് തെളിയിക്കുന്നതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. കുമ രംപുത്തൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി പാണക്കാട് ഹാദിയ സെന്ററില്‍ നിലപാട് എന്ന പേരില്‍ നടത്തിയ രാഷ്ട്രീയ പഠന ക്യാ മ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. രാജ്യത്ത് സാമൂഹികമായി വിവേചനം വരുത്താനിടയാക്കുന്ന വിവാഹം പ്രാ യം ഉയര്‍ത്താനുളള നീക്കം അപലപനീയമാണെന്നും സാമുദായിക സംതുലിതാവസ്ഥക്ക് കോട്ടം തട്ടുന്ന തരത്തില്‍ സംസ്ഥാന സര്‍ക്കാ ര്‍ നടത്തുന്ന നീക്കങ്ങളിലും ക്യാമ്പ് ഉത്കണ്ഠ രേഖപ്പെടുത്തി.

മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി. മുഹമ്മദാലി അന്‍സാരി അധ്യക്ഷത വഹിച്ചു. ഉത്തരവാദിത്വ രാഷ്ട്രീയം എന്നതില്‍ ശരീഫ് സാഗര്‍, മുസ്ലിംലീഗ് – ആനുകാലിക പ്രസക്തി എന്നതില്‍ അബ്ദുസ്സ മദ് പൂക്കോട്ടൂര്‍, പ്രവര്‍ത്തകര്‍ക്കൊരു മാര്‍ഗരേഖ എന്നതില്‍ ഷരീഫ് കൂറ്റൂര്‍ എന്നിവര്‍ ക്ലാസെടുത്തു. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡ ന്റ് പൊന്‍പാറ കോയക്കുട്ടി, മണ്ഡലം ട്രഷറര്‍ ഹുസൈന്‍ കോളശ്ശേ രി, വി.കെ അബൂട്ടി, മൊയ്തുപ്പ കല്ലംചിറ, കെ.കെ ബഷീര്‍, ടി.എം.എ റഷീദ്, പി. അബ്ദുല്‍ ഹമീദ്, സഹദ് അരിയൂര്‍, കബീര്‍ മണ്ണറോട്ടില്‍, കെ.പി നൗഷാദ്, ഷറഫുദ്ദീന്‍ ചേനാത്ത്, ശരീഫ് പച്ചീരി, റഹീം ഇരു മ്പന്‍, പി.ഇല്യാസ്, സജീര്‍ ചങ്ങലീരി, സിദ്ദീഖ് മല്ലിയില്‍, സൈഫു ദ്ദീന്‍ മുസ്ലിയാരകത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.ജനറല്‍ സെക്രട്ടറി അസീസ് പച്ചീരി സ്വാഗതവും ട്രഷറര്‍ വൈശ്യന്‍ മുഹമ്മദ് നന്ദിയും പറഞ്ഞു.

രാവിലെ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഖബര്‍ സിയാറത്തിന് ശേഷമാണ് ക്യാമ്പ് തുടങ്ങിയത്. സംഘടനാ സംവി ധാനം ശാക്തീകരിക്കുന്നതിന്റെ ഭാഗമായി നടത്തിയ ക്യാമ്പില്‍ ശാഖ കമ്മിറ്റികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടിയുടെയും പോഷക സംഘടനകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി കളാണ് പങ്കെടുത്തത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!