മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് – കോങ്ങാട് ടിപ്പു സുല്‍ത്താന്‍ റോഡ് പണി ഉടന്‍ പൂര്‍ത്തിയാക്കി ഗതാഗത സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി മണ്ണാര്‍ക്കാട്, കോങ്ങാട്, ഒറ്റപ്പാലം മണ്ഡലം ക മ്മിറ്റികളുടെ നേതൃത്വത്തില്‍ വാഹന പ്രചാരണ ജാഥ നടത്തി. മണ്ണാ ര്‍ക്കാട് ടിപ്പു സുല്‍ത്താന്‍ റോഡ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച ജാഥ ജില്ലാ മീഡിയ സെക്രട്ടറി കെ.വി.അമീര്‍ ഉദ്ഘാടനം ചെയ്തു.
പ്രാദേശിക പാതകള്‍ നവീകരിക്കാനോ, ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനോ ശ്രമിക്കുന്നതിന് പകരം കോടികള്‍ കമ്മീഷന്‍ പറ്റാനുളള കെ-റെയില്‍ പോലുള്ള വന്‍ ജന വിരുദ്ധ പദ്ധതികള്‍ക്കാണ് പിണറായി സര്‍ക്കാറിന് താത്പര്യമെ ന്നും,ടിപ്പു സുല്‍ത്താന്‍ റോഡില്‍ സര്‍ക്കാര്‍ -കിഫ്ബി – ഉദ്യോഗസ്ഥ- കരാര്‍ കമ്പനി – കെ.ആര്‍ എഫ്.ബി തട്ടിപ്പുകള്‍ തുടരാന്‍ അനുവദി ക്കില്ലെന്നും റോഡ് ഇനിയും യാഥാര്‍ത്യമായില്ലെങ്കില്‍ ശക്തമായ സമരങ്ങള്‍ക്ക് പാര്‍ട്ടി മുന്നിട്ടിറങ്ങുമെന്നും കെ.വി അമീര്‍ പറഞ്ഞു.
ജാഥാ ക്യാപ്റ്റന്‍ ഷാക്കിര്‍ പുലാപ്പറ്റ കെ.വി. അമീറില്‍ നിന്നും ഫ്‌ലാ ഗ് ഏറ്റ് വാങ്ങി. മൂന്ന് മണ്ഡലങ്ങളിലേയും എം.എല്‍.എ മാര്‍ റോഡ് പണി പൂര്‍ത്തികരണത്തിന് വേണ്ടി ഇടപെടണമെന്ന് ഷാക്കിര്‍ ആ വശ്യപ്പെട്ടു.മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് ജമാല്‍ എടത്തനാട്ടു കര അദ്ധ്യക്ഷത വഹിച്ചു.ഒറ്റപ്പാലം മണ്ഡലം പ്രസിഡന്റ് ജാഫര്‍, കോങ്ങാട് മണ്ഡലം പ്രസിഡന്റ് കരീം പറളി,കെ.അബ്ദുല്‍ അസീ സ്,മുഹമ്മദ് ഉസ്മാന്‍ , അബ്ദുല്‍ ഗനി,സി.എ.സഈദ്,സിദ്ധീഖ് കുന്തി പ്പുഴ,റഹിം കാരാകുര്‍ശ്ശി,ഖാലിദ് പുലാപ്പറ്റ ,അമീന്‍,പി.സുബൈര്‍ എന്നിവര്‍ വാഹന പ്രചാരണ ജാഥക്ക് നേതൃത്വം നല്‍കി.സമാപന പൊതുപരിപാടി വൈകുന്നേരം അഞ്ച് മണിക്ക് ഉമ്മനഴി ജംഗ്ഷനി ല്‍ സംസ്ഥാന കമ്മിറ്റി അംഗം എം.സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ജില്ലാ മണ്ഡലം നേതാക്കള്‍ സംസാരിച്ചു.