പട്ടാമ്പി: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘സ്ട്രീറ്റ്’ എന്ന അനുഭ വവേദ്യ ടൂറിസം പദ്ധതിയില്‍ തൃത്താല മണ്ഡലത്തിലെ തൃത്താല, പട്ടിത്തറ ഗ്രാമ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി. സംസ്ഥാനത്താകെ ഒന്‍പത് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുക. അതില്‍ രണ്ട് പഞ്ചയത്തുകള്‍ തൃത്താല മണ്ഡലത്തിലാണ്. സ്പീക്കര്‍ എം ബി രാജേ ഷ് സമര്‍പ്പിച്ച നിര്‍ദ്ദേശമനുസരിച്ചാണ് സര്‍ക്കാര്‍ തീരുമാനം. ഇതി ന്റെ പ്രഖ്യാപനം ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം നടത്തി.
പദ്ധതിയുടെ വിശദാംശങ്ങള്‍ പ്രാദേശികതലത്തില്‍ ആലോചിക്കാ നുള്ള ആദ്യ യോഗം ഡിസംബറില്‍ നടത്തുമെന്ന് സ്പീക്കര്‍ എം ബി രാജേഷ് അറിയിച്ചു.
സ്ട്രീറ്റ് പദ്ധതിയിലൂടെ ലോകത്തെമ്പാടുമുള്ള വിനോദസഞ്ചാരിക ള്‍ക്കായി തൃത്താല, പട്ടിത്തറ പ്രദേശങ്ങളുടെ സവിശേഷതകള്‍ അ വതരിപ്പിക്കാന്‍ കഴിയും. സഞ്ചാരികള്‍ക്ക് മികച്ച അനുഭവവും തദ്ദേ ശീയ ജനതക്ക് വിനോദസഞ്ചാരത്തില്‍ സജീവ പങ്കാളിത്തവും വരു മാനവും ലഭിക്കും.
ഓരോ പ്രദേശത്തിന്റേയും സാധ്യത കണക്കിലെടുത്ത്, കണ്ടറിയാ നാവുന്നതും അനുഭവവേദ്യത ഉറപ്പാക്കുന്നതുമായ തെരുവുകള്‍ സ ജ്ജീകരിക്കുന്നതാണ് സ്ട്രീറ്റ് പദ്ധതി. ഗ്രീന്‍ സ്ട്രീറ്റ്, കള്‍ച്ചറല്‍ സ്ട്രീ റ്റ്, എത്നിക് ക്യുസീന്‍ / ഫുഡ് സ്ട്രീറ്റ് , വില്ലേജ് ലൈഫ് എക്സ്പീരിയ ന്‍സ് / എക്സ്പീരിയന്‍ഷ്യല്‍ ടൂറിസം സ്ട്രീറ്റ്, അഗ്രി ടൂറിസം സ്ട്രീറ്റ്, വാട്ടര്‍ സ്ട്രീറ്റ്, ആര്‍ട്ട് സ്ട്രീറ്റ് എന്നിങ്ങനെ തെരുവുകള്‍ നിലവില്‍ വരും. കുറഞ്ഞത് മൂന്ന് സ്ട്രീറ്റുകളെങ്കിലും പദ്ധതിയുടെ ഭാഗമായി ഓരോ സ്ഥലത്തും നടപ്പാക്കും. പൂര്‍ണ്ണമായി പൊതു-സ്വകാര്യ പങ്കാ ളിത്തത്തില്‍ നടപ്പാക്കാന്‍ വിഭാവനം ചെയ്യുന്ന ഈ പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും തദ്ദേശ വാസികള്‍ക്കും ടൂറിസം മേഖലയില്‍ മുഖ്യ പങ്ക് വഹിക്കാനാവും വിധമാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാ പനങ്ങളുമായി ചേര്‍ന്ന് സംയുക്ത പദ്ധതികള്‍ ആവിഷ്‌കരിച്ച് നട പ്പിലാക്കും.
ടൂറിസം ഫോര്‍ ഇന്‍ക്ലൂസീവ് ഗ്രോത്ത് എന്ന ഐക്യരാഷ്ട്രസഭയുടെ പുതിയ ടൂറിസം മുദ്രാവാക്യത്തിന്റെ അടിസ്ഥാനത്തിലാണ് സ്ട്രീറ്റ് പദ്ധതിക്ക് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ രൂപം നല്‍കി യത്. സസ്റ്റൈനബിള്‍ ( സുസ്ഥിരം), ടാഞ്ചിബിള്‍ (കണ്ടറിയാവുന്ന ), റെസ്പോണ്‍സിബിള്‍ (ഉത്തരവാദിത്തമുള്ള ), എക്സ്പീരിയന്‍ഷ്യല്‍ (അനുഭവവേദ്യമായ), എത്നിക്ക് ( പാരമ്പര്യ തനിമയുള്ള) ടൂറിസം ഹബ്സ് (വിനോദ സഞ്ചാര കേന്ദ്രങ്ങള്‍) എന്നതിന്റെ ചുരുക്കെഴുത്താ ണ് സ്ട്രീറ്റ്.ഓരോ നാടിന്റെയും തനിമ സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ടൂറിസം വികസനം ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്തും. ജനപങ്കാ ളിത്തമുള്ള പുതിയ ടൂറിസം സംസ്‌ക്കാരത്തിലേക്ക് നാടിനെ ഉയര്‍ത്തും.
മൂന്ന് വിഭാഗത്തില്‍പ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് രൂപ പ്പെടുത്തുന്നത്.നാളിതുവരെ വിനോദ സഞ്ചാര പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതും എന്നാല്‍ ഭാവിയിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരാവുന്നതുമായ ടൂറിസം കേന്ദ്രങ്ങള്‍.അന്താരാഷ്ട്ര ടൂറിസം കേ ന്ദ്രങ്ങളുടെ സാമീപ്യമുള്ളതും എന്നാല്‍ ടൂറിസ്റ്റുകള്‍ക്ക് നവ്യാനു ഭവങ്ങള്‍ സമ്മാനിക്കാനുതകുന്നതും ലെംഗ്ത് ഓഫ് സ്റ്റേ (താമസ ദൈര്‍ഘ്യം) വര്‍ധിപ്പിക്കാനുതകുന്നതുമായ പ്രദേശങ്ങള്‍. നിലവില്‍ ചെറിയ തോതില്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറ്റാന്‍ കഴിയുന്നതുമായ പ്രദേശങ്ങള്‍ എന്നിങ്ങനെയാണ് മൂന്ന് വിഭാഗങ്ങള്‍. ഇതില്‍ ആദ്യത്തെ വിഭാഗത്തിലാണ് തൃത്താല ഉള്‍പ്പെടുന്നത്. അതുവഴി ലോക ടൂറിസം ഭൂപടത്തില്‍ തൃത്താലയെ അവതരിപ്പിക്കുകയാണ് സ്ട്രീറ്റ് പദ്ധതി.
ഭാരതപ്പുഴ, പട്ടിക്കായല്‍, നിരവധി കുളങ്ങള്‍ അടക്കമുള്ള ജലസ്രോ തസ്സുകള്‍, പറയിപെറ്റ പന്തിരുകുലംഐതിഹ്യം,സാഹിത്യരംഗത്തെ അതികായരുടെ ജന്മഗൃഹങ്ങള്‍, നാടന്‍ കലകള്‍,പരമ്പരാഗത കല കള്‍, ഭക്ഷണ വൈവിധ്യം, ആയുര്‍വേദം, ശില്‍പഭംഗിയുള്ള പഴയ കെട്ടിടങ്ങള്‍, പ്രശസ്തമായ ആരാധനാലയങ്ങള്‍, ഉത്സവങ്ങള്‍ തുടങ്ങി സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന നിരവധി ഘടകങ്ങള്‍ തൃത്താലയിലുണ്ട്. ഇവ ഉപയോഗിച്ച് സഞ്ചാരികള്‍ക്ക് മികച്ച അനുഭ വം ഒരുക്കാന്‍ കഴിയും.നാല് വര്‍ഷം കൊണ്ട് വിനോദ സഞ്ചാര മേ ഖലയുമായി ബന്ധപ്പെടുത്തി പുതിയ തദ്ദേശീയ യൂണിറ്റുകള്‍ രൂപീ കരിക്കും. ഇവയില്‍ വനിതാ സംരംഭങ്ങള്‍ക്കും പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങള്‍, കാര്‍ഷിക വിനോദ സഞ്ചാരം എന്നിവക്കും പ്രത്യേ ക പദ്ധതികള്‍ നടപ്പാക്കും.
തൃത്താല, പട്ടിത്തറ പഞ്ചായത്തുകളിലെ കല, സംസ്‌കാരം, പാരമ്പ രാഗത തൊഴിലുകള്‍, കാര്‍ഷികവൃത്തി, അനുഷ്ഠാന കലകള്‍, നാടന്‍ കലകള്‍, ഭക്ഷണ വൈവിധ്യം, ആരാധനാലയങ്ങള്‍, ഉത്സവങ്ങള്‍, ക ലാ പ്രവര്‍ത്തകര്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുന്ന ടൂറിസം റി സോഴ്സ് മാപ്പിങ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തി ല്‍ നടത്തും. ഈ റിസോഴ്സ് മാപ്പിങിനെ ടൂറിസം റിസോഴ്സ് ഡയറക്ടറി ആയി മാറ്റി സാര്‍വദേശീയ അടിസ്ഥാനത്തില്‍ ടൂറിസ്റ്റുകള്‍ക്ക് ലഭ്യ മാക്കും. ഇത് ഉപയോഗിച്ച് സഞ്ചാരികള്‍ തൃത്താലയിലെത്തും.
ഇത്തരമൊരു പുതിയ ടൂറിസം പ്രവര്‍ത്തനത്തിന് ആവശ്യമായ തൊ ഴില്‍ പരിശീലനം ഇതില്‍ താല്‍പര്യമുള്ള തദ്ദേശീയരായ ആളുകള്‍ ക്ക് ലഭ്യമാക്കും. പരമ്പരാഗത രീതിയിലുള്ള വീടുകള്‍ കണ്ടെത്തി അവിടെ സഞ്ചാരികള്‍ക്ക് താമസ സൗകര്യമൊരുക്കി അക്കോമഡേ ഷന്‍ യൂണിറ്റുകളാക്കും. ടെന്റ് ക്യാമ്പുകള്‍ തുടങ്ങി വിവിധ തരാം അനുഭവവേദ്യ ടൂറിസം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഗ്രാമീണ ടൂറിസം പ്രവര്‍ത്തനങ്ങള്‍, കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, ഭക്ഷണവൈവിധ്യം പരിചയപ്പെടുത്തല്‍ എന്നിവ ഉള്‍പ്പെടുന്ന പാക്കേജുകള്‍ക്ക് മുന്‍തൂക്കം നല്‍കും.
പ്രധാനമായും 10 സ്ട്രീറ്റുകളാണ് സജ്ജമാക്കുക. അത് ആര്‍ട്, ഹെറി റ്റേജ്, ജലം, ഭക്ഷണം, ഹരിതം അങ്ങനെ എന്തുമാകാം. സ്ട്രീറ്റ് എന്ന തുകൊണ്ട് ഉദ്ദേശിക്കുന്നത് ഏതെങ്കിലും ഒരു തെരുവല്ല. പല വാര്‍ഡു കളിലൂടെ കടന്നുപോകുന്ന ദൈര്‍ഘ്യമേറിയ ഒരു സ്ട്രീറ്റ് ആകാം. അതിലൂടെ സഞ്ചരിച്ചാല്‍ പ്രദേശത്തിന്റെ സവിശേഷമായ അനുഭ വങ്ങള്‍ സഞ്ചാരികള്‍ക്ക് ലഭിക്കും. നാടിന്റെ സാംസ്‌കാരിക പൈ തൃകം അറിയാനും കലകള്‍ ആസ്വദിക്കാനും ഭക്ഷണവൈവിധ്യം നുകരാനും പ്രകൃതിയെ അടുത്തറിയാനും കഴിയും. വളരെ മനോ ഹരമായ ഒരു വിനോദസഞ്ചാര പ്രദേശം തദ്ദേശവാസികളുടെ സഹ കരണത്തോടെ രൂപപ്പെടുത്തുകയും തദ്ദേശീയമായ താമസ-ഭക്ഷണ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. ടൂറിസ്റ്റുകള്‍ക്ക് ഗൈഡു കളെ നിയോഗിക്കാനും കഴിയും. ഇതിന് ആവശ്യമായ പരിശീലനം നല്‍കും. പദ്ധതിയിലൂടെ, ഇതില്‍ പങ്കാളികളാവുന്ന തദ്ദേശീയ ജന തയ്ക്ക് വരുമാനവും ലഭിക്കും.
എല്ലാ തരത്തിലും ജനകീയ തലത്തില്‍ രൂപപ്പെടുത്തുന്ന ടൂറിസം പദ്ധതിയാണ് സ്ട്രീറ്റ്. റെസ്‌പോണ്‍സിബിള്‍ ടൂറിസം മിഷന്‍ ഡയറ ക്ടര്‍ കെ രൂപേഷ്‌കുമാര്‍ ആണ് പദ്ധതി രൂപകല്‍പന ചെയ്തിട്ടുള്ളത്.