മണ്ണാര്‍ക്കാട്:ഭൂരഹിതര്‍ക്ക് ഭൂമി നല്‍കണമെന്നാവശ്യപ്പെട്ട് വെല്‍ ഫെയര്‍ പാര്‍ട്ടി നടത്തുന്ന ഭൂസമരങ്ങളുടെ ഭാഗമായി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ താലൂക്ക് ഓഫീസി ലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തി ല്‍ അറിയിച്ചു.
അട്ടപ്പാടിയിലെ ആദിവാസികളെയും മണ്ണാര്‍ക്കാട്ടെ ഭൂരഹിതരെ യും സര്‍ക്കാര്‍ വഞ്ചിക്കുകയാണ്.ലൈഫ് മിഷനില്‍ നിന്നും സം സ്ഥാന വിഹിതം പോലും നേരാംവണ്ണം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കാതെ ഭവനരഹിതരെയും ഭൂരഹിതരേയും സര്‍ക്കാര്‍ കണ്ടി ല്ലെന്ന് നടിക്കുകയാണെന്ന് ജില്ലാ മീഡിയ സെക്രട്ടറി കെവി അമീര്‍ ആരോപിച്ചു.തങ്ങളുടെ പഴയ ഭൂസമരങ്ങള്‍ മറന്നും ഭൂപരിഷ്‌കരണം നടപ്പിലാക്കിയെന്നും ഇനിയും ലക്ഷക്കണക്കിന് ഭൂരഹിരതരെ പരി ഗണിക്കേണ്ടതില്ലെന്ന രീതിയിലാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്ന ത്.ഭൂപരിഷ്‌കരണത്തിന്റെ തുടര്‍ച്ചയില്ലെന്നും ഭൂനയം മാറുന്നില്ലെ ന്നും പുരോഗമന കേരളത്തില്‍ ഭൂരഹിതരായവര്‍ അവഗണനയേറ്റു വാങ്ങി സമൂഹത്തിന്റെ അരികുപറ്റി കഴിയേണ്ടി വരികയാണെ ന്നും ഭാരവാഹികള്‍ പറഞ്ഞു.കേരളത്തിലെ നിര്‍ധനരായ ഭൂരഹി തര്‍ക്ക് കുറഞ്ഞത് അഞ്ചു സെന്റു ഭൂമിയെങ്കിലും ലഭ്യമാക്കി അന്തി യുറങ്ങാന്‍ പാര്‍പ്പിടമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണ മെന്ന്നേതാക്കള്‍ ആവശ്യപ്പെട്ടു.
സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് സ്ഥലവും ഭവനരഹിതര്‍ക്ക് വീടും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ഭൂരഹിതരെ സം ഘടിപ്പിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗ മായാണ് നാളെ മണ്ണാര്‍ക്കാടും സമരം നടക്കുന്നത്.രാവിലെ 10.30ന് നെല്ലിപ്പുഴയില്‍ നിന്നും മാര്‍ച്ച് ആരംഭിക്കും.താലൂക്ക് ഓഫീസിന് മുന്നില്‍ നടക്കുന്ന സമരം ഭൂസമര സമിതി സംസ്ഥാന കമ്മിറ്റി അം ഗം മുനീബ് കാരക്കുന്ന് ഉദ്ഘാടനം ചെയ്യും.ജില്ലാ മണ്ഡലം നേതാ ക്കള്‍ പങ്കെടുക്കും.വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ മീഡിയ സെക്ര ട്ടറി കെവി അമീര്‍,മണ്ഡലം പ്രസിഡന്റ് ജമാല്‍ എടത്തനാട്ടുകര, സെക്രട്ടറി കെ അബ്ദുല്‍ അസീസ്,സിദ്ദീഖ് കുന്തിപ്പുഴ,പി.ടി കമറു ദ്ദീന്‍,സുബൈര്‍ അരിയൂര്‍ എന്നിവര്‍ പങ്കെടുത്തു.