പാലക്കാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ നേതൃത്വത്തില്‍ പാല ക്കാട് – തൃശൂര്‍ മലയ്ക്കപ്പാറ ഉല്ലാസ യാത്രയ്ക്ക് തുടക്കമായി. ‘നാട്ടി ന്‍പുറം ബൈ ആനപ്പുറം’ എന്ന പേരില്‍ പാലക്കാട് നിന്നും നെല്ലിയാ മ്പതിയിലേക്ക് നവംബര്‍ 14 ന് കെ.എസ്.ആര്‍.ടി.സിയുടെ നേതൃത്വ ത്തില്‍ ആദ്യ ഉല്ലാസയാത്രയ്ക്ക് തുടക്കമിട്ടിരുന്നു. യാത്രയുടെ വന്‍ വിജയത്തിന് ശേഷം രണ്ടാമത്തെ ടൂര്‍ പാക്കേജാണ് മലയ്ക്കപ്പാറയി ലേത്.
കെ.എസ്.ആര്‍.ടി.സി ബസില്‍ 50 പേരടങ്ങിയ സംഘം രാവിലെ അ ഞ്ചിന് ഒലവക്കോട് നിന്നും യാത്ര പുറപ്പെട്ടു. യാത്രക്കാരില്‍ ഭൂരിഭാ ഗവും റെയില്‍വെ ജീവനക്കാരാണ്. കുതിരാന്‍ തുരങ്കം വഴി പോകു ന്ന ഉല്ലാസ യാത്ര അതിരപ്പിള്ളി, വാഴച്ചാല്‍ എന്നിവിടങ്ങളില്‍ സന്ദര്‍ ശനം നടത്തിയാണ് മലയ്ക്കപ്പാറയിലെത്തുന്നത്. ഒരാള്‍ക്ക് 650 രൂപ യാണ് ചാര്‍ജ്ജ്. പാക്കേജില്‍ ഭക്ഷണം ഉള്‍പ്പെടുത്തിയിട്ടില്ല. രാത്രി ഒമ്പതോടെ പാലക്കാട് തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരണം.
മലയ്ക്കപ്പാറയിലേക്കുള്ള അടുത്ത യാത്ര ഡിസംബര്‍ അഞ്ചിന് തീ രുമാനിച്ചതായി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ടി.എ. ഉബൈദ് അ റിയിച്ചു. ബുക്ക് ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്കാണ് അവസരം. സം സ്ഥാനത്തിന്റെ ഏത് ഭാഗത്ത് നിന്നുള്ളവര്‍ക്കും ടൂര്‍ പാക്കേജില്‍ പങ്കാളികളാകാം.9495450394, 9947086128, 9249593579 എന്നീ നമ്പറുക ളില്‍ ബുക്ക് ചെയ്യാം.
പാലക്കാട് – നെല്ലിയാമ്പതി ടൂര്‍ പാക്കേജ് പ്രകാരം ഇതുവരെ അഞ്ച് ദിവസങ്ങളിലായി 16 ബസുകളില്‍ 574 പേര്‍ ഉല്ലാസയാത്രയില്‍ പ ങ്കാളികളായി. നെല്ലിയാമ്പതി ഉല്ലാസയാത്രയ്ക്കുള്ള അടുത്ത ബു ക്കിംഗ് തുടരുകയാണെന്നും അട്ടപ്പാടിയിലേക്കും സംസ്ഥാനാന്തര യാത്രയ്ക്ക് അനുമതി ലഭിച്ചാല്‍ പറമ്പിക്കുളം മേഖലയിലേക്കും ഇത്തരത്തില്‍ ടൂര്‍ പാക്കേജുകള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ ട്രാ ന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.