അലനല്ലൂര്‍: എടത്തനാട്ടുകരയില്‍ വന്യജീവിയുടെ ആക്രമണത്തി ല്‍ ആട് ചത്തു. മറ്റൊന്നിന് പരിക്കേറ്റു.കോട്ടപ്പള്ള ടൗണിനോട് ചേ ര്‍ന്ന പട്ടിശ്ശീരി മുണ്ടീലക്കുളത്തിനു സമീപത്തെ കൂന്നര്‍ക്കാടന്‍ അ ബുവിന്റെ ആടുകളെയാണ് വന്യജീവി ആക്രമിച്ചത്. ഞായറാഴ്ച്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം.
വീടിനു സമീപത്തെ ആട്ടിന്‍ കൂട്ടില്‍ നിന്നും ശബ്ദം കേട്ട പുറത്തിറ ങ്ങിയപ്പോള്‍ വന്യജീവി ആടിനെ കടിച്ച് കൂടിന് പുറത്തേക്കിറങ്ങു ന്ന രംഗമാണ് കണ്ടതെന്ന് അബു പറഞ്ഞു. കൂട്ടിലുണ്ടായിരുന്ന അ ഞ്ച് ആടുകളില്‍ രണ്ടെണ്ണത്തിനു നേരെയാണ് ആക്രമണം ഉണ്ടായ ത്. ഒന്ന് ചത്തു. കഴുത്തിന് പരിക്കേറ്റ മറ്റൊരു ആട് ഗുരുതരാവസ്ഥ യിലാണ്. തന്നെ കണ്ടതോടെ വന്യജീവി റബ്ബര്‍ തോട്ടത്തിലൂടെ കു ളത്തിന്റെ ഭാഗത്തേക്ക് ഓടി മറഞ്ഞതായി അബു പറഞ്ഞു. പുലി യാണെന്നാണ് അബു പറയുന്നത്.
വാര്‍ഡ് അംഗം പി.അക്ബറലി, തിരുവിഴാംകുന്ന് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.ശശികുമാര്‍,സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പ്രജീഷ് പൂളക്കല്‍,കോണ്‍ഗ്രസ് നേതാക്കളായ റസാക്ക് മം ഗലത്ത്,നീറന്‍കുഴിയില്‍ ബഷീര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. ടൗണിനോടു ചേര്‍ന്നതും ജനവാസം ഏറെയുള്ളതുമായ പ്രദേശത്ത് വന്യജീവി ആക്രമണം ഉണ്ടായത് ജനങ്ങളെ ഭയചകിതരാക്കിയി ട്ടുണ്ട്.ഏറെക്കാലമായി തുടരുന്ന വന്യജീവി ആക്രമണം തടയാന്‍ അധികൃതര്‍ ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.