കോട്ടോപ്പാടം:കാട്ടാനയിറങ്ങുന്നത് പതിവായ കോട്ടോപ്പാടം പഞ്ചാ യത്തിലെ കച്ചേരിപ്പറമ്പില്‍ വനാതിര്‍ത്തികളില്‍ റെയില്‍ഫെന്‍ സിംഗ് സ്ഥാപിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കാട്ടാനശല്ല്യത്തില്‍ കര്‍ഷകര്‍ നട്ടം തിരിയുകയാണ്.കൃഷിനാശം സംഭവിക്കാത്ത ദിവസങ്ങളില്ല.കച്ചേരിപ്പറമ്പ് പിലാച്ചുള്ളി പാടശേ ഖരത്ത് കാട്ടാനക്കൂട്ടം ഇറങ്ങി വന്‍തോതിലാണ് കൃഷി നശിപ്പിച്ചിരി ക്കുന്നത്.വ്യാഴം വെള്ളി ദിവസങ്ങളില്‍ രാത്രിയില്‍ ഇറങ്ങിയ കാട്ടാ നക്കൂട്ടം മുപ്പതേക്കറോളം വരുന്ന കൃഷിയിടത്തില്‍ താണ്ഡവമാടി. പ്രദേശവാസികളായ താളിയില്‍ ഉണ്ണീന്‍കുട്ടി,ടികെ ഇപ്പു,അബ്ദുല്‍ ഖാദര്‍ ആവണകുളവന്‍, മൊയ്തുപ്പു,ഹംസ,അബ്ദുക്കുട്ടി, ഖാദര്‍, നിസാ ര്‍,ഉണ്ണീന്‍കുട്ടി ഹാജി,ജബ്ബാര്‍ പുത്തൂര്‍,പുളിക്കല്‍ അലവി,ഹംസ താ ളിയില്‍,മലയില്‍ അബ്ദുല്‍ ഖാദര്‍ എന്നിവരുടെ കൃഷിയിടത്തി ലെ തെങ്ങ്,കവുങ്ങ് വാഴ തുടങ്ങിയവയാണ് കാട്ടാനക്കലിയില്‍ നശി ച്ചത്.
ആനക്കൂട്ടത്തെ തുരത്താന്‍ പടക്കം പൊട്ടിക്കാനുള്ള ശ്രമത്തിനിടെ പടക്കം പൊട്ടി അബ്ദുല്‍ ഖാദര്‍ ആവണക്കുളവന് കൈക്ക് പരിക്കേ ല്‍ക്കുകയും ചെയ്തിട്ടുണ്ട്.പന്നി,കുരങ്ങ്,മയില്‍ തുടങ്ങിയവയുടെ ശല്ല്യവും കര്‍ഷകരെ വലയ്ക്കുന്നുണ്ട്.വന്യമൃഗങ്ങള്‍ മൂലം കാര്‍ഷി ക വിളകള്‍ നശിച്ച കര്‍ഷകര്‍ വനംവകുപ്പില്‍ അപേക്ഷ സമര്‍പ്പിച്ചി ട്ടും രണ്ട് വര്‍ഷത്തോളമായി നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നും പരാ തിയുണ്ട്.
കാട്ടാനകള്‍ കൃഷിനശിപ്പിച്ച പിലാച്ചുള്ളി പ്രദേശത്ത് യൂത്ത് കോണ്‍ ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്തയുടെ നേതൃത്വ ത്തിലുള്ള സംഘം സന്ദര്‍ശിച്ചു.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കുന്നതില്‍ വനംവകുപ്പ് പൂര്‍ണ്ണ പരാജയമാണെ ന്നും ഇത്തരം വിഷയങ്ങളിലുള്ള അലംഭാവത്തിനെതിരെ സമരങ്ങ ള്‍ സംഘടിപ്പിക്കുമെന്നും ഗിരീഷ് ഗുപ്ത പറഞ്ഞു.പ്രവാസി കോണ്‍ഗ്ര സ് സംസ്ഥാന സമിതി അംഗം ടികെ ഇപ്പു,അനീഫ ഇയ്യംമട,താളി യില്‍ മൊയ്തുപ്പു,ഷൗക്കത്ത് കെടി,നാസര്‍ താളിയില്‍,നാസര്‍ ഇരി ക്കാലി,ഫൈസല്‍,അജ്മല്‍ പട്ടാക്കല്‍ എന്നിവരും സംഘത്തിലുണ്ടാ യിരുന്നു.