ഇബ്‌നു അലിയുടെ ‘ഓര്‍മകളുടെ ഓലപ്പുരയില്‍’ രണ്ടാം പതിപ്പ് പ്രകാശനം നാളെ
അലനല്ലൂര്‍: ഒരു പുസ്തകത്തിലെ ജീവിക്കുന്ന കഥാപാത്രങ്ങള്‍ ഒരുമി ച്ച് രണ്ടാം പതിപ്പ് പ്രകാശനം ചെയ്യുന്നു. ഇബ്‌നു അലി എടത്താട്ടുകര യുടെ ഓര്‍മകളുടെ ഓലപ്പുരയില്‍ എന്ന ഓര്‍മ പുസ്തകമാണ് രണ്ടാം പതിപ്പിനൊരുങ്ങുന്നത്.പുസ്തകത്തിലെ ഒരു കഥാതന്തുവായ കോട്ടപ്പ ള്ള ഗവ. ഓറിയന്റല്‍ ഹൈസ്‌കൂള്‍ പരിസരത്ത് കൊന്നപ്പൂമരച്ചുവ ട്ടില്‍ വെച്ച് നാളെ ഞായര്‍ വൈകുന്നേരം മൂന്നിന് ‘കട്ടനും കഥാപാ ത്രങ്ങളും’ എന്ന് പേരിട്ട ഈ വേറിട്ട പ്രകാശനം നടക്കുന്നത്.
ഓര്‍മകളുടെ അമ്പതാണ്ട് പിന്നിലേക്ക് നീളുന്ന ഈ പുസ്തകത്തില്‍ എ ടത്തനാട്ടുകര എന്ന മലബാറിലെ ഗ്രാമത്തിന്റെ വിശപ്പും പട്ടിണി യും ദൈന്യതയും സ്‌നേഹവും സൗഹാര്‍ദ്ദവും അധ്വാനവും ഒരുമ യും കൂട്ടായ്മയും എല്ലാം നിറഞ്ഞ് നില്‍ക്കുന്നുണ്ട്.ഇതിലെ കഥാപാത്ര ങ്ങളില്‍ പലരും മരിച്ചു.ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങള്‍ ഒന്നിച്ചാ ണ്, പ്രകാശനം ചെയ്ത് രണ്ടു മാസം കൊണ്ട് ഇറങ്ങുന്ന രണ്ടാം എഡിഷ ന്‍ പ്രകാശനം ചെയ്യുന്നത്. നെല്ലിക്ക ബുക്‌സ് ആണ് പ്രസാധകര്‍. ഒ ന്നാം പതിപ്പിലെ ഡോ. എം. എന്‍. കാരശ്ശേരിയുടെ അവതാരികക്ക് പുറമെ ഇതില്‍ മാധ്യമപ്രവര്‍ത്തകന്‍ പി.കെ. ശ്യാംകൃഷ്ണന്‍, നിരൂപ കനും ഗ്രന്ഥകാരനുമായ കെ. പി. രാജേഷ് എന്നിവരുടെ പഠനവും ഉണ്ട്.
സംസ്ഥാന ജി. എസ്. ടി. വകുപ്പില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ആയ മുഹമ്മദലി പോത്തുകാടന്‍ ഇബ്‌നു അലി എന്ന പേരില്‍ ആനുകാലി കങ്ങളില്‍ എഴുതാറുണ്ട്. ഗ്രന്ഥകാരന്‍ സിബിന്‍ ഹരിദാസിന് നല്‍കി കവി വീരാന്‍കുട്ടിയാണ് ഓര്‍മകളുടെ ഓലപ്പുരയില്‍ എന്ന ഓര്‍മപ്പു സ്തകം പ്രാകാശനം നടത്തിയത്. ആദ്യ ബുക്ക് പ്രസിദ്ധീകരിച്ചപേരക്ക ബുക്‌സ് ഇബ്‌നു അലിയുടെ ഗ്രന്ഥത്തിന്റെ കൂടെ ഭാര്യ സീനത്ത് അലിയുടെ ഒറ്റ മുറിയുടെ താക്കോല്‍ എന്ന കവിതസമാഹാരവും ക വി തന്നെ പ്രകാശനം ചെയ്തിരുന്നു. ദമ്പതികളുടെ ആദ്യപുസ്തകം ഒരേ വേദിയില്‍ ഒരേ ആള്‍ പ്രകാശനം ചെയ്തു എന്ന പ്രത്യേകതയും അതി ന് കൈവന്നു.ഇവരുടെ മകന്‍ ഡോ. ജസീം അലി ക്രിക്കറ്റ്, ഫുട്ബോ ള്‍ സ്‌പോര്‍ട്‌സ് എഴുത്തില്‍ സജീവമാണ്. ഡിഗ്രി വിദ്യാര്‍ത്ഥിയായ നല്ല വായനക്കാരനായ രണ്ടാമത്തെ മകന്‍ അസ്ഹര്‍ അലി എഴുത്തി ന് സാങ്കേതിക സഹായം നല്‍കുന്നു.